Webdunia - Bharat's app for daily news and videos

Install App

രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 മാര്‍ച്ച് 2025 (12:18 IST)
നമ്മള്‍ പഴങ്ങള്‍ കഴിക്കാറുണ്ടെങ്കിലും അത് ഏത് സമയം കഴിക്കുന്നതാണ് നല്ലതെന്നതിനെ പറ്റി ചിന്തിക്കാറില്ല. തോന്നുന്ന സമയത്താണ് പലരും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല പഴങ്ങള്‍ കഴിക്കാന്‍ നല്ല സമയം ഏതാണ് മോശം സമയം ഏതാണ് എന്നൊക്കെ ഉണ്ട്. ശരിയായ സമയത്ത് പഴവര്‍ഗ്ഗങ്ങള്‍ കഴിച്ചാല്‍ മാത്രമേ അതിലുള്ള പോഷകങ്ങള്‍ നമുക്ക് ശരിയായി ലഭിക്കുകയുള്ളൂ. 
 
രാവിലെ ബ്രേക്ക്ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് ശരിയായ രീതിയില്‍ പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിക്കും. അതുപോലെതന്നെ വര്‍ക്ക് ഔട്ട് ചെയ്യുന്നതിന് 30/60 മിനിറ്റ് മുമ്പ് പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് നല്ല എനര്‍ജി കിട്ടാന്‍ സഹായിക്കും. അതുപോലെതന്നെ വര്‍ക്ക് ഔട്ടിനു ശേഷം പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്. ഇത് നിങ്ങളുടെ ഗ്ലൂക്കോസ് ലെവല്‍ ക്രമീകരിക്കുന്നതിനും ക്ഷീണം അകറ്റുന്നതിനും സഹായിക്കും. 
 
ആഹാരങ്ങള്‍ കഴിക്കുന്നതിന് ഇട നേരത്ത് പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. രാത്രി വൈകി പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പഴങ്ങളിലെ പോഷകങ്ങള്‍ ശരിയായി ശരീരത്തിന് വലിച്ചെടുക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു. അതുപോലെതന്നെ രാവിലെ വെറും വയറ്റിലും പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ പാടില്ല ഇതും ദഹന പ്രശ്‌നങ്ങള്‍, ഗ്യാസിന്റെ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാന്‍ കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്നാൽ ഈ ക്ലബിനെ അർജൻ്റീന എന്ന് തന്നെ വിളിച്ചൂടെ, കിസ്റ്റ്യൻ റോമോറെയെ നോട്ടമിട്ട് അത്ലറ്റികോ മാഡ്രിഡ്

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

'ഓ... ഇത്ര പറയാനും മാത്രം ഒന്നുമില്ല അത്': കമൽ ഹാസനുമായുള്ള ചുംബനരം​ഗ വിവാദത്തെ തള്ളി അഭിരാമി

ദേശീയ പാത തകരാര്‍; വീഴ്ച സമ്മതിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയും

മഴയെത്തി, ഒപ്പം രോഗങ്ങളുടെ വിളയാട്ടവും, ഡെങ്കിയും എലിപ്പനിയും ഉയരുന്നു, ഒപ്പം ആശങ്കയായി കൊവിഡും, ജാഗ്രത വേണം

എല്ലാം കാണുക

ഏറ്റവും പുതിയത്

ചർമം തിളങ്ങാൻ ഗ്ലൂട്ടാത്തയോണ്‍ ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

എപ്പോഴും ഗ്യാസിന്റെ പ്രശ്‌നം ഉള്ളതായി തോന്നുന്നതിന്റെ പ്രധാന കാരണങ്ങള്‍ ഇവയാണ്

നിങ്ങളുടെ ഹൃദയം തകരാറിലായതിന് കൈകള്‍ കാണിക്കുന്ന ഏഴുലക്ഷണങ്ങള്‍ അറിയണം

സൈലന്റ് ഹാര്‍ട് അറ്റാക്കിന് കാരണം കൊവിഡ് ഡല്‍റ്റ വകഭേദം: ഐഐടി ഇന്‍ഡോറും ഐസിഎംആറും സംയുക്തമായി നടത്തിയ പഠനം

Menstrual Hygiene : ആർത്തവ നാളുകളിലെ ശുചിത്വം: ഇക്കാര്യങ്ങളിൽ ശ്രദ്ധ വെച്ചാൽ അണുബാധ തടയാം

അടുത്ത ലേഖനം
Show comments