Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്രീൻ ടീയും ചെറുനാരങ്ങയും - ശരീരത്തിലെ വിഷമാലിന്യങ്ങളെ പുറം‌ തള്ളാൻ ഇതിലും മികച്ച ഓപ്ഷനില്ല !

ഗ്രീൻ ടീയും ചെറുനാരങ്ങയും - ശരീരത്തിലെ വിഷമാലിന്യങ്ങളെ പുറം‌ തള്ളാൻ ഇതിലും മികച്ച ഓപ്ഷനില്ല !

ചിപ്പി പീലിപ്പോസ്

, ശനി, 23 നവം‌ബര്‍ 2019 (18:27 IST)
മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നത്കൊണ്ട് ആരോഗ്യകരമായ ശരീരം നിലനിര്‍ത്തുന്നതിന് വ്യത്യസ്തമായ സംരക്ഷണ രീതികള്‍ ആവശ്യമാണ്. ആരോഗ്യകരമായ ജീവിത ശൈലി എളുപ്പത്തില്‍ നേടാനും നിലനിര്‍ത്താനുമുള്ള പലതരം മാര്‍ഗങ്ങള്‍ നമ്മള്‍ തേടാറുണ്ട്. ഇത്തരം ചിന്തകള്‍ പലപ്പോഴും നമ്മെ എനെര്‍ജി ഡ്രിങ്കുകളിലേക്കും മറ്റും നമ്മെ എത്തികാറുണ്ട്.  
 
എന്നാല്‍ ഇത്തരം പാനീയങ്ങള്‍ പലപ്പോഴും ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. 
ആരോഗ്യകരമായ ജീവിത ശൈലി എളുപ്പത്തില്‍ നേടാനും നിലനിര്‍ത്താനുമുള്ള മാര്‍ഗ്ഗം ചെറുപ്പം മുതല്‍ ചില നല്ല നിക്ഷേപങ്ങള്‍ നടത്തുക എന്നതാണ്.
 
ശരീരത്തിലടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ പുറന്തള്ളി ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്നതിന് ശരീരം നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഡീടോക്‌സിഫിക്കേഷന്‍. ഈ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ചില പാനീയങ്ങള്‍ സഹായിക്കും. അത്തരം ചില കൂട്ടുകളെ പരിചയപ്പെടാം.
 
തേന്‍, ചെറു നാരങ്ങ, വെളുത്തുള്ളി:
 
തേനും ചെറുനാരങ്ങയും വെളുത്തുള്ളിയും ചേര്‍ത്തുണ്ടാക്കുന്ന പാനീയം വിഷാംശങ്ങളെ പുറംതള്ളുന്നതിന് പുറമെ  ശരീരത്തില്‍ അടിഞ്ഞു നില്‍ക്കുന്ന കൊഴുപ്പിനേയും പുറംതള്ളുന്നു.
 
ചെറുനാരങ്ങയും മധുരനാരങ്ങയും:
 
അമിത ഭാരം ഒഴിവാക്കാന്‍ ഏറ്റവും നല്ല ഔഷധമാണ് ചെറുനാരങ്ങയും മധുരനാരങ്ങയും ചേര്‍ത്തുള്ള പാനീയം. ഇതിന് പുറമെ ചെറുനാരങ്ങ കൊഴുപ്പ് കുറയ്ക്കാനും മധുരനാരങ്ങയില്‍ അടങ്ങിയ വിറ്റാമിന്‍ സി യും ഫൈബറും ആരോഗ്യകരമായ ശരീരത്തിന് ഉത്തമമാണ്.
 
ഗ്രീന്‍ ടീയും ചെറുനാരങ്ങയും:
 
ക്ഷീണം മാറ്റാനും ശരീരത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ഏറ്റവും നല്ല ഔഷധമാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീയും ചെറുനാരങ്ങയും ചേര്‍ത്ത മിശ്രിതം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
 
പച്ചക്കറിയും പഴവര്‍ഗങ്ങളും :
 
പച്ചക്കറിയിലും പഴവര്‍ഗങ്ങളിലും ധാരാളമായി വിറ്റാമിന്‍സ്, മിനറല്‍‌സ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയർ ചാടുന്നതാണോ പ്രശ്നം? ഈ ഒറ്റമൂലി പരീക്ഷ് നോക്കൂ