Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടികൊഴിച്ചില്‍ നിങ്ങളെയും അലട്ടുന്നുണ്ടോ?

മുടികൊഴിച്ചില്‍ നിങ്ങളെയും അലട്ടുന്നുണ്ടോ?

ശ്രീനു എസ്

, വ്യാഴം, 15 ജൂലൈ 2021 (14:22 IST)
നമ്മളില്‍ പലരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചില്‍. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണിത്. മുടി കൊഴിഞ്ഞതിനുശേഷം ആ സ്ഥാനത്ത് പുതിയ മുടി വരാതിരിക്കുമ്പോഴാണ് മുടികൊഴിച്ചിലിന്റെ പ്രശ്നമുണ്ടാകുന്നത്. സാധാരണായി സ്ത്രീകളില്‍ ദിവസം 100 മുടിവരെ കൊഴിയാം എന്നാണു കണക്ക്. മുടികൊഴിച്ചിലിന്റെ കാരണം പലതുമാകാം. ഇതില്‍ പലകാരണങ്ങളും നമ്മള്‍ അറിയാതെ പോകാറാണു പതിവ്. നമുക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് ഒരു പരിധി വരെ കാരണമാകാറുണ്ട്. അതുപോലെ തന്നെ ഭക്ഷണകാര്യത്തിലുണ്ടാകുന്ന അപര്യാപ്തതകളും മുടികൊഴിച്ചിലുണ്ടാക്കുന്നു. പ്രോട്ടീനും വിറ്റാമിന്‍ എ യുമൊക്കെ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടി കൊഴിച്ചില്‍ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. 
 
എല്ലാവരിലും ഒരു പോലെ മുടി കൊഴിച്ചിലിനു കാരണമാകുന്ന ഒന്നാണ് കാലാവസ്ഥാമാറ്റം. കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലരിലും മുടി കൊഴിച്ചിലുണ്ടാകാറുണ്ടെങ്കിലും അത് തനിയെ തന്നെ ശരിയാകാറാണു പതിവ്. പതിവിലും കൂടുതല്‍ കൊഴിയുകയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്ന് കൂടുതലും ഇത്തരത്തില്‍ ശരീരഭാരം കുറയുമ്പോള്‍ മുടികൊഴിച്ചില്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കോവിഡ് കൂട്ടപരിശോധന; 3.75 ലക്ഷം പേരെ പരിശോധിക്കും