Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുടികൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദ ചികിത്സ

മുടികൊഴിച്ചില്‍ തടയാന്‍ ആയുര്‍വേദ ചികിത്സ

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 19 ഡിസം‌ബര്‍ 2021 (14:58 IST)
മുടികൊഴിയുന്നതിനും കഷണ്ടിക്കുമൊക്കെ ആയുര്‍വേദത്തിലും പരമ്പരാഗത രീതിയിലുമുള്ള ചികിത്സയാണ് ഉത്തമം. പ്രധാനമായും ചില എണ്ണകള്‍. നമ്മള്‍ വലിയ പരസ്യം കണ്ട് വാങ്ങിക്കൂട്ടുന്ന ഉത്പന്നങ്ങളൊക്കെ പല കെമിക്കലുകളും കലര്‍ന്നതാവാം. വിശ്വസിച്ച് ഉപയോഗിക്കാന്‍ പരമ്പരാഗത രീതിയിലുള്ള എണ്ണകള്‍ തന്നെയാണ് നല്ലത്.
 
ശുദ്ധമായ വെളിച്ചെണ്ണയാണ് അതില്‍ ഒന്നാമത് നില്‍ക്കുന്നത്. തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ സൂപ്പറാണ്. ബദാം എണ്ണയും ഒലിവ് ഓയിലും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നതാണ്.
 
ആവണക്കെണ്ണയ്ക്കും മുടികൊഴിച്ചില്‍ തടയാനും കരുത്തുള്ള മുടി കിളിര്‍പ്പിക്കാനുമുള്ള കരുത്തുണ്ട്. മുടി നിറഞ്ഞുവളരാന്‍ ആവണക്കെണ്ണ ഉത്തമമാണ്. ഒലിവ് ഓയിലിന് താരന്‍ തടയാന്‍ അസാമാന്യമായ കഴിവുണ്ട്. കര്‍പ്പൂരവള്ളി എണ്ണയും സൈപ്രസ് ഓയിലും മുടി വളരാന്‍ സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കില്‍