Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെക്‌സിനിടെ സ്ത്രീകളില്‍ കാണുന്ന മൂത്രശങ്ക എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ?

എങ്കിലും സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് ലൈംഗികബന്ധത്തിന്റെ സുഖവും ഒഴുക്കും നഷ്ടപ്പെടുത്തുന്നതാണ്

സെക്‌സിനിടെ സ്ത്രീകളില്‍ കാണുന്ന മൂത്രശങ്ക എന്തെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ?
, ശനി, 16 ഡിസം‌ബര്‍ 2023 (12:07 IST)
സെക്സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് സ്വാഭാവികമായ കാര്യമാണ്. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. സെക്സിനിടയിലെ മൂത്രശങ്ക പിടിച്ചുനിര്‍ത്താന്‍ പുരുഷന്‍മാര്‍ക്ക് ഒരുപരിധി വരെ സാധിക്കുമെന്നാണ് പഠനം. എന്നാല്‍, സ്ത്രീകളില്‍ അങ്ങനെയല്ല. സെക്സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതില്‍ ആശങ്ക വേണ്ട എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 60 ശതമാനം സ്ത്രീകളിലും ഇത്തരത്തില്‍ സെക്സിനിടെ മൂത്രശങ്ക ഉണ്ടാകാറുണ്ടെന്നാണ് പഠനം. അതായത് സെക്‌സിനിടെ കാണുന്ന മൂത്രശങ്ക ഏതെങ്കിലും രോഗലക്ഷണമല്ല. 
 
എങ്കിലും സെക്‌സിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് ലൈംഗികബന്ധത്തിന്റെ സുഖവും ഒഴുക്കും നഷ്ടപ്പെടുത്തുന്നതാണ്. അതുകൊണ്ട് സെക്‌സിനിടെയുള്ള മൂത്രശങ്കയെ പ്രതിരോധിക്കാന്‍ ചില കുറുക്കുവഴികള്‍ പരീക്ഷിക്കാവുന്നതാണ്. 
 
ലൈംഗികബന്ധത്തിനു അരമണിക്കൂര്‍ മുന്‍പ് തന്നെ മൂത്രമൊഴിച്ച് മൂത്രസഞ്ചിയുടെ മര്‍ദ്ദം കുറയ്ക്കുക. മൂത്രസഞ്ചിയില്‍ അധിക മര്‍ദ്ദം ഉണ്ടാക്കുന്ന രീതിയിലുള്ള ലൈംഗിക പൊസിഷനുകള്‍ ഒഴിവാക്കാം. സെക്‌സിന് മുന്‍പ് കാപ്പി, ശീതള പാനീയങ്ങള്‍, ആല്‍ക്കഹോള്‍ എന്നിവ ഒഴിവാക്കുക. അമിത വണ്ണമുള്ളവരാണെങ്കില്‍ തടി കുറയ്ക്കുക. ഈ കുറുക്കുവഴികളെല്ലാം പരീക്ഷിച്ചാല്‍ ലൈംഗികബന്ധത്തിനിടെയുള്ള മൂത്രശങ്ക ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രോയിലര്‍ ചിക്കനില്‍ ഹോര്‍മോണ്‍ ഉണ്ടോ? ഇതാണ് യാഥാര്‍ഥ്യം