Webdunia - Bharat's app for daily news and videos

Install App

മഞ്ഞളിന് ഗുണങ്ങളേറെയാണ്!

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (15:17 IST)
മഞ്ഞള്‍ ഒരു കറിക്കൂട്ടുമാത്രമല്ല. ഒന്നാന്തരമൊരു വിഷഹാരി കൂടിയാണത്. പാകം ചെയ്യാനെടുക്കുന്ന ആഹാരവസ്തുക്കളില്‍ അല്‍പം മഞ്ഞള്‍ ചേര്‍ക്കുന്നതുകൊണ്ട് വിഷാംശം എന്തെങ്കിലുമുണ്ടെങ്കില്‍ നിര്‍വീര്യമാക്കാം.  
 
മഞ്ഞളിന് ധാ‍രാളം ഗുണഫലങ്ങളുണ്ടെന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, മഞ്ഞളിന് മസ്തിഷ്കത്തെ ബാധിക്കുന്ന അല്‍‌ഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.  
 
മഞ്ഞളില്‍ കാണപ്പെടുന്ന കര്‍കുമിന്‍ എന്ന വസ്തു ആണ് അല്‍‌ഷിമേഴ്സിനെ പ്രതിരോധിക്കാന്‍ പ്രയോജനപ്പെടുക എന്നാണ് കരുതുന്നത്. മഞ്ഞള്‍ ഉപയോഗിക്കുന്ന കറികള്‍ക്ക് മഞ്ഞ നിറം നല്‍കുന്നത് കര്‍കുമിനാണ്.
 
അല്‍‌ഷിമേഴ്സിന്‍റെ ഭാഗമായി മസ്തിഷ്കത്തില്‍ സംഭവിക്കുന്ന ചില പരിണാമങ്ങള്‍ക്ക് കര്‍കുമിന്‍ അടങ്ങിയ മരുന്നുകള്‍ ഫലം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. മഞ്ഞള്‍ പതിവായി ഉപയോഗിക്കുന്നവര്‍ക്ക് അല്‍‌ഷിമേഴ്സ് ബാധിക്കുന്നത് കുറവാണെന്നാണ് ഗവേഷകര്‍ പറയുന്നത്.  
 
ആരോഗ്യമുള്ളവരില്‍ മസ്തിഷ്കത്തിലെ ഞരമ്പുകളിലെ കോശങ്ങളിലെ മാംസ്യങ്ങള്‍ പരസ്പരം ആശയങ്ങള്‍ കൈമാറുന്നുണ്ട്. അല്‍‌ഷിമേഴ്സ് രോഗികളില്‍ ഈ മാംസ്യങ്ങള്‍ അസാധാരണമാം വിധത്തില്‍ ഉണ്ടാകുന്നു. പക്ഷേ, ക്രമേണ ഞരമ്പുകളിലെ കോശങ്ങള്‍ നശിക്കുന്നതിലൂടെ ആശയങ്ങള്‍ കൈമാറാനുള്ള കഴിവ് നഷ്ടമാകുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോ ക്ലാസ് മീനല്ല ചാള അഥവാ മത്തി; അത്ഭുതങ്ങളുടെ കലവറ

ഈ ഗന്ധങ്ങള്‍ പാമ്പുകള്‍ക്ക് ഇഷ്ടമില്ല; മഴക്കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇവ സഹായിക്കും

മഴക്കാലത്തെ മൂക്കടപ്പിനുള്ള സാധാരണ കാരണങ്ങള്‍ ഇവയാണ്

ഉള്ളിയും സവാളയും തമ്മിലുള്ള വ്യത്യാസമെന്ത്?

മഴക്കാലത്ത് ഊര്‍ജ്ജം കുറവാണോ? ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം

അടുത്ത ലേഖനം
Show comments