വിറകടുപ്പുകള്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമോ ?
വിറകടുപ്പുകള്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുമോ ?
വിറകടുപ്പുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്നും കുറവല്ല. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണ പ്രദേശങ്ങളിലും ഈ അവസ്ഥയ്‌ക്ക് മാറ്റമില്ല.
നഗര പ്രദേശങ്ങളില്‍ വൈദ്യുതിയോ ഗ്യാസോ ഉപയോഗിച്ചുള്ള പാചക രീതികള്‍ എത്തിയപ്പോഴും ഗ്രാമീണ മേഖലകളില്‍ വിറകടുപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വളരെക്കുടുതലാണ്.
എന്നാല്‍ വിറകടുപ്പുകള്‍ ഉപയോഗിച്ചുള്ള പാചകം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. വിറകടുപ്പ് ഉപയോഗിക്കുന്നവരില്‍ ശ്വാസ കോശ സംബന്ധമായ പ്രശ്‌നങ്ങളും ഹൃദയ രോഗങ്ങളും കൂടുതലായി കാണപ്പെടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഖര ഇന്ധനങ്ങളായ കൽക്കരി, തടി, ചാർക്കോൾ എന്നിവയുടെ ഉപയോഗവും രോഗങ്ങക്കു കാരണമാകുമെന്നു പഠനം പറയുന്നു.
വൈദ്യതിയും ഗ്യാസും ഉപയോഗിച്ചുള്ള പാചക രീതിയാണ് ആരോഗ്യത്തിന് മികച്ചതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.