Webdunia - Bharat's app for daily news and videos

Install App

പൊക്കമുള്ള തലയിണ വെച്ചാണോ ഉറങ്ങുന്നത്? പ്രശ്നങ്ങൾക്ക് തുടക്കം അത് തന്നെ !

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (18:43 IST)
ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകളിലും പുരുഷന്‍മാരിലും കുട്ടികളിലും ഒരു പോലെ കണ്ടുവരുന്ന രോഗമാണ് ശരീരവേദന. അതില്‍ തല വേദനയും നടുവേദനയും കഴിഞ്ഞാന്‍ ലോകത്തിലേറ്റവുമധികം ആളുകള്‍ ചികിത്സ തേടുന്നത് കഴുത്ത് വേദനയ്ക്കാണ്.  ഇത് ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെയും ലക്ഷണവുമാകാം. പലപ്പോഴും ഇത്തരം രോഗങ്ങള്‍ വരുന്നത് അശ്രദ്ധയും ജീവിതശൈലിയിലേ മാറ്റവും കൊണ്ടാണ്. നിങ്ങള്‍ക്കറിയാമോ എന്താണ് ഇത്തരം രോഗങ്ങള്‍ വരാന്‍കാരണമെന്ന്. എന്നാല്‍ ഇതാ അറിഞ്ഞോളൂ.
 
സ്വാഭാവികമായി കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദനയുണ്ടാകും. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗവും, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം ഇവയെല്ലാം കഴുത്ത് വേദനയുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.
 
അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ അധികം ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ടിവി കാണുന്നവര്‍, കിടന്നുവായിക്കുന്നവര്‍, സ്ഥിരമായി യാത്രചെയ്യുന്നവര്‍ ഇവരെല്ലാം ഈ പ്രശ്നം അനുഭവിക്കുന്നവരാണ്. കുടാതെ വളരെ ഉയര്‍ന്നതോ തീരെ താഴന്നതോ ആയ തലയണ വച്ച് ഉറങ്ങുന്നവരിലും കഴുത്ത് വേദനയുണ്ടാകാറുണ്ട്. കൈകളില്‍ മുഖം താങ്ങി ദീര്‍ഘനേരം ഇരിക്കുന്നവരിലും ഈ രോഗം കാണാറുണ്ട്.
 
ഹാര്‍ട്ട് അറ്റാക്ക്, പേശികള്‍ പെട്ടുന്നത് , എല്ല് പൊടിയുന്നത്, കാന്‍സര്‍ ഇത്തരം രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാണ് കഴുത്ത് വേദന, കുടാതെ ക്ഷയം, ‍അര്‍ബുദമല്ലാത്ത മുഴകള്‍, ജന്‍മനാലുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയും കഴുത്ത് വേദനയുണ്ടാക്കും. ആവശ്യത്തിനുള്ള ശ്രദ്ധനല്‍കിയില്ലെങ്കില്‍ ഇത്തരം രോഗങ്ങള്‍ അപകടമായി മാറുന്നതായിരിക്കും. കഴുത്ത് വേദനയുടെ പ്രാഥമിക ചികിത്സ വിശ്രമമാണ്. കഴുത്ത് വേദന വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം. ഒപ്പം വേദനസംഹാരികള്‍ കഴിക്കുകയും ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയ്ക്കാന്‍ ചിയ സീഡ്‌സ് കഴിക്കാറുണ്ടോ? ഈ അസുഖമുള്ളവര്‍ ഒരിക്കലും കഴിക്കരുത്!

കുളിക്കുമ്പോൾ പതിവായി ചെയ്യുന്ന അബദ്ധങ്ങൾ

നിങ്ങളുടെ അസ്ഥികളില്‍ നിന്ന് ശബ്ദം കേള്‍ക്കാറുണ്ടോ

നല്ല പങ്കാളികളുടെ ലക്ഷണങ്ങള്‍ ഇവയാണ്

ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ മുഖത്ത് നീരാണോ, വൃക്കകളുടെ ആരോഗ്യം പരിശോധിക്കണം!

അടുത്ത ലേഖനം
Show comments