Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരഭാരം കുറയ്ക്കണോ? പപ്പായ കഴിച്ചാൽ മതി

കരളിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് പപ്പായയ്ക്കുണ്ട്.

ശരീരഭാരം കുറയ്ക്കണോ? പപ്പായ കഴിച്ചാൽ മതി
, ഞായര്‍, 25 ഓഗസ്റ്റ് 2019 (16:33 IST)
ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമായ പപ്പായ ശരീരഭാരം കുറയ്ക്കാൻ ഏറ്റവും മികച്ച പഴമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകൾ പറയുന്നത്. കരളിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് പപ്പായയ്ക്കുണ്ട്. 
 
പഴുത്ത പപ്പായയേക്കാൾ പച്ച പപ്പായ കഴിക്കുന്നതാണ് നല്ലത്. വയറു കുറയ്ക്കാൻ സഹായിക്കുന്ന പാപെയ്ൻ എന്ന എൻസൈം പഴുത്ത പപ്പായയേക്കാൾ പച്ച പപ്പായയിൽ ആണ് കൂടുതലായി ഉള്ളത്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പപ്പായ ജ്യൂസായോ സാലഡായോ കഴിക്കാവുന്നതാണ്.‌‌
 
പപ്പായയിൽ ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ കലോറി കുറവാണ്, അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. പപ്പായ ശരീരത്തിലെ കൊഴുപ്പ് കളയുകയും വിശപ്പ് കുറയ്ക്കാനും സഹായിക്കും. പപ്പായ ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.
 
 
ഫൈബർ ഉള്ളടക്കം ശരീരത്തിലെ വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു. പപ്പായ കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാൻ പപ്പായ സഹായിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ഥിരമായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവരാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!