ദിവസവും ഒരു ഈന്തപ്പഴമെങ്കിലും കഴിക്കുന്നവരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ ?

ദിവസവും ഒരു ഈന്തപ്പഴമെങ്കിലും കഴിക്കുന്നവരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ ?

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (14:52 IST)
സ്‌ത്രീകളും പുരുഷന്‍‌മാരും മടി കൂടാതെ കഴിക്കേണ്ട ഒന്നാണ് പോഷക സമ്പന്നമായ ഈന്തപ്പഴം. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയായ ഈന്തപ്പഴം ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുമെന്നതും പലര്‍ക്കും അറിയില്ല.

മനുഷ്യ ശരീരത്തിനുവേണ്ട പല ഗുണങ്ങളും പ്രധാനം ചെയ്യാന്‍ ഈന്തപ്പഴത്തിനാകും. ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുന്നതു തടി കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ക്ഷീണം അകറ്റാനും പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും ഈ ശീലം സഹായിക്കും.

ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയ്‌ക്കൊപ്പം വിറ്റാമിന്‍ സി, ബി 1, ബി 2, ബി 3, ബി 5, എ 1 തുടങ്ങിയ വിറ്റാമിനുകളും ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, സള്‍ഫര്‍, ഫോസ്ഫറസ്, മാംഗനീസ്, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.

ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വെച്ചശേഷം കഴിക്കുന്നതു അമിതവണ്ണം കുറയ്‌ക്കും. ആമാശയ അര്‍ബുദം തടയുന്നതിനൊപ്പം നാഡികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഉത്തമമാണെന്ന് വിദഗ്ദര്‍ പറയുന്നു. വിളര്‍ച്ച തടയുന്നതിനും പല്ലുകളുടെ ആരോഗ്യത്തിനും നിശാന്ധത തടയാനും ഇതുപകരിക്കും. ദിവസവും ഒരു ഈന്തപ്പഴമെങ്കിലും കഴിക്കുന്നവരുടെ കണ്ണുകളുടെ ആരോഗ്യം മികച്ചതായിരിക്കും.

ഈന്തപ്പഴം പുരുഷ ഹോര്‍മോണുകളായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനം വേഗത്തിലാക്കും. കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ സ്ത്രീക്കും പുരുഷനും സഹായമാകുന്ന ഒന്നുമാണ് ഈന്തപ്പഴം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

കുട്ടികളിലെ മാനസിക പ്രശ്‌നങ്ങളെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Bhavana; 'എനിക്ക് വേണ്ടി അവരുണ്ടാകും': സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് ഭാവന

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ ഷോപ്പിംഗ് രസീതുകളില്‍ ഒരിക്കലും തൊടരുത്: എന്തുകൊണ്ടെന്ന് അമേരിക്കന്‍ ഡോക്ടര്‍ വിശദീകരിക്കുന്നു

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്!

Diabetes Test: പ്രായമായവര്‍ മാത്രമാണോ പ്രമേഹ പരിശോധന നടത്തേണ്ടത് ?

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടികളിലെ ഭക്ഷണ അലര്‍ജിയണെന്ന് കരുതാം

ഗര്‍ഭകാലത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍

അടുത്ത ലേഖനം
Show comments