Select Your Language

Notifications

webdunia
webdunia
webdunia
webdunia

Menstrual Cup: ആര്‍ത്തവ സമയത്ത് മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നത് നല്ലതാണോ?

മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്‌ലിയും

Menstrual Cup: ആര്‍ത്തവ സമയത്ത് മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നത് നല്ലതാണോ?

രേണുക വേണു

, തിങ്കള്‍, 8 ജനുവരി 2024 (10:09 IST)
Menstrual Cup: ആര്‍ത്തവ സമയത്ത് മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചു വരികയാണ്. എന്നാല്‍ ഉപയോഗിക്കാനുള്ള പേടി മൂലം പലരും മെന്‍സ്ട്രുവല്‍ കപ്പ് ഒഴിവാക്കുന്നു. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിച്ചാല്‍ ആരോഗ്യത്തിനു ദോഷമാണെന്ന് കരുതുന്നവര്‍ പോലും നമുക്കിടയില്‍ ഉണ്ട്. എന്നാല്‍ സാനിറ്ററി പാഡുകളേക്കാള്‍ ഗുണകരമാണ് മെന്‍സ്ട്രുവല്‍ കപ്പ്. 
 
മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്‌ലിയും. ഒരിക്കല്‍ ഉപയോഗിച്ച് നോക്കിയാല്‍ പാഡുകളേക്കാള്‍ എത്രത്തോളം ഗുണകരമാണ് മെന്‍സ്ട്രുവല്‍ കപ്പുകളെന്ന് നമുക്ക് ബോധ്യപ്പെടും. സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച കപ്പിന്റെ ആകൃതിയിലായിരിക്കും മെന്‍സ്ട്രുവല്‍ കപ്പ് കാണപ്പെടുക. യോനിയിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്. പ്രായം, ലൈംഗികബന്ധം, പ്രസവം ഒക്കെ അനുസരിച്ച് വിവിധ സൈസിലുള്ള കപ്പുകള്‍ തെരെഞ്ഞെടുക്കണം. സ്മാള്‍, മീഡിയം, ലാര്‍ജ് എന്നീ സൈസുകളില്‍ കപ്പ് ലഭ്യമാണ്. ഒരു കപ്പ് അഞ്ച് മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.
 
ആര്‍ത്തവ ദിനങ്ങളില്‍ 12 മണിക്കൂര്‍ വരെ ഒറ്റ സ്ട്രേച്ചില്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിന് ആയി ആര്‍ത്തവ രക്തം ക്ലോസറ്റിലോ ബാത്‌റൂമിലോ ഒഴിച്ചു കളഞ്ഞു വെള്ളം ഒഴിച്ചു കഴുകി വീണ്ടും ഇന്‍സെര്‍ട് ചെയ്യാം. കപ്പ് വൃത്തിയാക്കുന്നതിന് ആയി മെന്‍സ്ട്രുവല്‍ കപ്പ് വാഷ്‌കള്‍ വിപണിയില്‍ ലഭ്യമാണ്. ഓരോ ആര്‍ത്തവ ചക്രത്തിന് മുന്‍പും ശേഷവും കപ്പ് സ്റ്റെര്‍ലൈസ് ചെയ്തു അണു വിമുക്തമാക്കേണ്ടതാണ്. 
 
പാഡ് ഉപയോഗിക്കുമ്പോള്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. എന്നാല്‍ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ അണുബാധയ്ക്കുള്ള സാധ്യത വളരെ കുറയുന്നു. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ അസ്വസ്ഥത കുറയുന്നു. മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ ലീക്കേജ് സാധ്യത വളരെ കുറവാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍: സന്തോഷവാര്‍ത്ത, ആരോഗ്യഗുണങ്ങള്‍ അതിശയിപ്പിക്കുന്നത്