വൃക്കകളും തകരാറിലാകും; പഞ്ചസാര കൂടുതലായാല്‍ പ്രശ്‌നം ഗുരുതരം
പഞ്ചസാര കൂടുതലായാല്‍ പ്രശ്‌നം ഗുരുതരം
പഞ്ചസാരയില്ലാതെ കാപ്പിയോ ചായയോ കുടിക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണ് ഭൂരിഭാഗം പേരും. ദിവസവും രണ്ടിലധികം പ്രാവശ്യം ചായ കുടിക്കുന്നവരുടെ ശരീരത്തില്‍ കൂടുതല്‍ തോതില്‍ പഞ്ചസാര എത്തുമെന്നതില്‍ സംശയമില്ല.
പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹത്തിന് പ്രധാന കാരണമാകുന്നതു പോലെ തന്നെ വൃക്കകളെ തകരാറിലാക്കുമെന്ന കാര്യം പലര്‍ക്കുമറിയില്ല. വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് അമിതമായ പഞ്ചസാരയുടെ ഉപയോഗം.
ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനും അമിത വണ്ണത്തിനും പഞ്ചസാര കാരണമാകുന്നു. കൂടാതെ രക്തക്കുഴലുകളെ ചുരുക്കാനും ഇത് കാരണമാകും.
കോശങ്ങളെയും ടിഷ്യുവിനെയും നശിപ്പിക്കുന്ന ഘടകങ്ങളുടെ അളവ് കൂടുന്നതിന് പഞ്ചസാര കാരണമാകുന്നു. അതിനാല്‍ കുട്ടികളും മുതിര്‍ന്നവരും പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നത് കനത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.