Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാവിനുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണം: നാവിന്റെ ചുവപ്പ് നിറത്തിന് കാരണം വിറ്റാമിനുകളുടെ കുറവ്!

നാവിനുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കണം: നാവിന്റെ ചുവപ്പ് നിറത്തിന് കാരണം വിറ്റാമിനുകളുടെ കുറവ്!

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 ഓഗസ്റ്റ് 2023 (09:08 IST)
നമുക്കുണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങളുടെയും സൂചന നല്‍കുന്നത് നാവാണ്. നാവിനുണ്ടാകുന്ന പല മാറ്റങ്ങള്‍ക്കും നമ്മുടെ ആരോഗ്യത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തന്നെയാണ്. എന്നാല്‍ നമ്മളില്‍ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കാറോ പ്രാധാന്യം നല്‍കാറോ ഇല്ല. നാവിന്റെ നിറം, ആകൃതി, ജലാംശം എന്നിയിലൊക്കെ മാറ്റങ്ങള്‍ ഉണ്ടാകാം. സാധാരണയായി ആരോഗ്യമുള്ള ഒരു വ്യക്തിയുടെ നാവിന്റെ നിറമ ഇളം പിങ്ക് ആയിരിക്കും. എന്നാല്‍ ചിലരുടെ നാവിന് മുകളില്‍ ഇളം ബ്രൗണ്‍ നിറമായിരിക്കും ഇത് വൃത്തിയില്ലായ്മയെ ആണു സൂചിപ്പിക്കുന്നത്. ചിലരുടെ നാവ് ചുവന്ന നിറത്തിലുള്ളതായിരിക്കും ഇത് ആരോഗ്യത്തിന്റ ലക്ഷണമായിട്ടാണ് പലരും കാണുന്നത.്
 
എന്നാല്‍ ശരീരത്തിലെ പോഷകങ്ങളുടെയും നിറ്റാമിന്‍ ബി യുടെും കുറവാണ് നാവിന്റെ ചുവന്ന നിറത്തിന്റെ കാരണം. അതുപോലെ തന്നെ വിളര്‍ച്ചയുള്ള നാവ് ശരീരത്തിലെ ഹീമോഗ്ലോബിന്റെ അഥവാ രക്തത്തിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ചിലരില്‍ നാവിന് വിള്ളല്‍ വന്നതുപോലെ കാണപ്പെടാറുണ്ട് ഇത് പല തരത്തിലുമുള്ള അസുഖങ്ങളുടെ ഭാഗമായി ആകാം. നാവിനെ നല്ല രീതിയില്‍ വൃത്തിയാക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. നാവിനുണ്ടാകുന്ന മാറ്റങ്ങളെ മനസ്സിലാക്കുകയും അതനുസരിച്ച് ആവശ്യമായ ശ്രദ്ധ കൊടുക്കുകയും ചെയ്യുന്നത് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങളെ മസ്സിലാക്കാനും നേരത്തെ തന്നെ സുഖപ്പെടുന്നതിനും സഹായിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്ധിവേദന പതിവായി ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്യാം