Select Your Language

Notifications

webdunia
webdunia
webdunia
webdunia

വണ്ണം കുറയ്ക്കാന്‍ രാത്രി ആഹാരം ഒഴിവാക്കിയിട്ട് കാര്യമില്ല!

വണ്ണം കുറയ്ക്കാന്‍ രാത്രി ആഹാരം ഒഴിവാക്കിയിട്ട് കാര്യമില്ല!

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 1 ഫെബ്രുവരി 2024 (17:34 IST)
പലരും ചോദിക്കുന്ന ചോദ്യമാണ് എപ്പോഴാണ് ആഹാരം കഴിച്ചിട്ട് കിടക്കാന്‍ പറ്റിയ സമയം. രോഗികളാണ് പൊതുവേ ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകാണിക്കുന്നതായി കണ്ടിട്ടുള്ളത്. എന്നാല്‍ രാത്രി ഭക്ഷണത്തെ കുറിച്ച് ചിലര്‍ കുറേ തെറ്റിദ്ധാരണകളും ഉണ്ട്. രാത്രി കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ചോറുപോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള നമ്മുടെ ശ്രമത്തെ പരാജയപ്പെടുത്തുമെന്നാണ് ചിലരുടെ ധാരണ. അതിനാല്‍ തന്നെ ഫാറ്റ് ഉണ്ടാകാതിരിക്കാന്‍ രാത്രി അരിയാഹാരം ഒഴിവാക്കുകയാണ് പലരും ചെയ്യുന്നത്. ന്യൂട്രിഷനിസ്റ്റ് ലീമ മഹാജന്റെ അഭിപ്രായത്തില്‍ ഇത് തെറ്റാണെന്നാണ്. ശരീരഭാരം കുറയ്ക്കാന്‍ പകല്‍ സമയത്ത് കഴിക്കുന്ന ആഹാരത്തിന്റെ അളവുകുറയ്ക്കുകയാണ് വേണ്ടത്. രാത്രി കഴിക്കുന്നതിന്റെ അളവ് കുറയ്ച്ചാലും മതിയെന്നാണ്. ഭക്ഷണം ഒഴിവാക്കേണ്ട ആവശ്യം ഇല്ല.
 
അതേസമയം രാത്രി ഭക്ഷണം ഒഴിവാക്കിയാല്‍ വണ്ണം കുറയുമെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളും ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. ഡിന്നര്‍ ഒഴിവാക്കിയതുകൊണ്ട് നമ്മുടെ മെറ്റബോളിസത്തില്‍ മാറ്റം വരുന്നില്ല. കൂടാതെ ഭക്ഷണം കഴിച്ചുകഴിഞ്ഞതിന് ശേഷം2-3 മണിക്കൂര്‍ കഴിഞ്ഞാണ് കിടക്കേണ്ടത്. ഇത് ഗാസ്ട്രിക് റിഫ്‌ലക്‌സ് ഉണ്ടാകാതിരിക്കാനും ആമാശയത്തിലെ ആസിഡ് തിരികെ ഈസോഫാഗസില്‍ എത്താതിരിക്കാനുമാണിത്. സാധാരണയായി ആളുകള്‍ 10-11 മണി സമയത്താണ് ഉറക്കത്തിലേക്ക് വീഴുന്നത്. അപ്പോള്‍ ഭക്ഷണം കഴിക്കേണ്ട സമയം 6-8ന് ഇടയിലായിരിക്കണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തുടര്‍ച്ചയായി അസുഖങ്ങള്‍ വരുന്നുണ്ടോ? പ്രതിരോധശേഷി കുറയുന്നതിന്റെ ലക്ഷണമാണ്, ശ്രദ്ധിക്കുക