വിഷാദരോഗത്തിന് കാരണം ഫേസ്‌ബുക്കും വാട്‌സാപ്പുമോ ?; ചില സത്യങ്ങള്‍ തിരിച്ചറിയണം
വിഷാദരോഗത്തിന് കാരണം ഫേസ്‌ബുക്കും വാട്‌സാപ്പുമോ ?; ചില സത്യങ്ങള്‍ തിരിച്ചറിയണം
സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം വിഷാദരോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ഏറെനേരം സമയം ചെലിവിടുകയും എന്നാല്‍ സ്വന്തമായി പോസ്‌റ്റുകളോ കമന്റുകളോ ഇടാന്‍ മടി കാണിക്കുന്നവരിലുമാണ് മാനസിക സമ്മര്‍ദ്ദത്തിനും വിഷാദത്തിനൊപ്പം അമിത ഉത്കണ്ഠയ്‌ക്കും വഴിയൊരുക്കുന്നത്.
നല്ല ഇമേജ് കാത്തു സൂക്ഷിക്കുന്നതിനാണ് പലരും ഫേസ്‌ബുക്കിലടക്കം ഇടപെടലുകള്‍ നടത്താത്തത്. എന്നാല്‍ ഇവരില്‍ ചിലര്‍ മറ്റുള്ളവരുടെ കഴിവുകളും മേന്മകളും ശ്രദ്ധിക്കുകയും തനിക്ക് ഒന്നിനും കഴിയില്ലെന്ന തോന്നലും ഇവരിലുണ്ടാകുന്നു. ഇത്തരക്കാരുടെ ചിന്തകളും പ്രവര്‍ത്തികളും നെഗറ്റീവ് ആയി മാറുകയും ചെയ്യും.
മറ്റുള്ളവര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ ചിലരില്‍ സ്വന്തം കഴിവുകളെ ഉണര്‍ത്താന്‍ സഹായിക്കും. ഇത് പോസിറ്റീവ് ചിന്താഗതിയായി മാറുകയും ചെയ്യും. ഇത് നല്ല ഗുണമായിട്ടാണ് വിദഗ്ദര്‍ കാണുന്നത്.
ഫേസ്‌ബുക്കിലടക്കം ഇടപെടലുകള്‍ നടത്താത്തവര്‍ മറ്റുള്ളവരുടെ പോസ്‌റ്റിന് ലഭിക്കുന്ന കമന്റുകളും ലൈക്കുകള്‍ക്കുമായി കാത്തിരിക്കും. ഇവരില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം വര്‍ദ്ധിച്ച് മാനസിക സമ്മര്‍ദം ഉണ്ടാകുകയും തുടര്‍ന്ന് വിഷാദ രോഗത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.
വിഷാദ രോഗം പിടികൂടുന്നതിനൊപ്പം ഐക്യു കുറയുന്നതിനും വൈകാരിക ബുദ്ധി ദുര്‍ബലപ്പെട്ട് ഏകാഗ്രത കുറയുന്നതിനും സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം കാരണമാകും. നോമോഫോബിയ, റിംഗ്‌സൈറ്റി, ഫോമോ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്കും അമിതമായ ഫോണ്‍ ഉപയോഗം കാരണമാകും.