Webdunia - Bharat's app for daily news and videos

Install App

ആഹാരത്തിനു ശേഷമാണോ ഇക്കാര്യത്തിനു മുതിരുന്നത് ? ചിലപ്പോള്‍ പണി കിട്ടിയേക്കും !

Webdunia
വ്യാഴം, 17 ഓഗസ്റ്റ് 2017 (14:04 IST)
രാത്രിയില്‍ എങ്ങനെയെങ്കിലും ഭക്ഷണം കഴിച്ചശേഷം ഉടന്‍ തന്നെ കിടന്ന് ഉറങ്ങാമല്ലോ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ ഭക്ഷണം കഴിച്ച ഉടന്‍ തന്നെ ഉറങ്ങുന്നത് ആസിഡ് റിഫ്ലക്സ്‌ പോലുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പറയുന്നത്. രാത്രി 8 മണിക്കു മുന്‍പ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നല്‍കിയശേഷം മാത്രമായിരിക്കണം ഉറങ്ങേണ്ടതെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
 
ആഹാരത്തിനു ശേഷം ഉടൻ തന്നെ കുളിക്കാൻ പാടില്ല. ഭക്ഷണം ദഹിക്കാന്‍ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് 45 മിനിട്ടെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ കുളിക്കാവൂവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
 
ചില ആളുകള്‍ ഉറങ്ങുന്നതിനു മുൻപ് ചെറിയൊരു വ്യായാമം ചെയ്യാറുണ്ട്. എന്നാൽ, ഭക്ഷണത്തിനു ശേഷം ഒരിക്കലും വ്യായാമം ചെയ്യാന്‍ പാടില്ല. വയറു നിറഞ്ഞ അവസ്ഥയില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നത് നമ്മെ മന്ദതയിലേക്ക് നയിക്കുകയാണ്  ചെയ്യുക. മാത്രമല്ല, ഇത് ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഭക്ഷണം കഴിച്ച ഉടന്‍ വെള്ളം കുടിക്കുന്ന രീതിയും ഒഴിവാക്കേണ്ടതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
ആഹാരശേഷം ഏതെങ്കിലുമൊക്കെ പഴങ്ങള്‍ കഴിക്കുന്നത് ചിലർക്കൊരു ശീലമാണ്. എന്നാല്‍ ഇവ ആഹാരം കഴിച്ച ഉടന്‍ വേണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായപ്പെടുന്നത്. ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഇത് ഇന്‍ഡൈജഷന്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്  കാരണമാകുമെന്നുമാണ് അവര്‍ പറയുന്നത്. 
 
പലര്‍ക്കും ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ ചായ കൂടിയ്ക്കുന്ന ശീലമുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് ഭക്ഷണത്തില്‍ നിന്നും പ്രോട്ടീന്‍ ആഗിരണം ചെയ്യാനുള്ള ഭക്ഷണത്തിന്റെ കഴിവിനെ ഇല്ലാതാക്കുമെന്നും അവര്‍ പറയുന്നു. അതുപോലെ ആഹാരത്തിനു മുമ്പോ ശേഷമോ പുകവലിയ്ക്കുന്നതിലൂടെ അതില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകള്‍ ആരോഗ്യത്തെ ഏറെ ദോഷകരമായി ബാധിക്കുമെന്നും പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീറ്റ്‌റൂട്ടും മുട്ടയും ചൂടാക്കി കഴിച്ചാല്‍ ഗുണം കൂടുതല്‍ ലഭിക്കും; ഇക്കാര്യങ്ങള്‍ അറിയണം

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 12 മസ്തിഷ്‌ക ജ്വര കേസുകള്‍; കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു

അടുത്ത ലേഖനം
Show comments