ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയം സൂപ്പര്‍ഗ്ലൂ കൊണ്ട് ഒട്ടിച്ചു; കാരണം ഞെട്ടിക്കുന്നത്
ഒരാളെ ഇങ്ങനെയെല്ലാം ക്രൂശിക്കാമോ?
ഭാര്യമാരെ സംശയമുള്ള ഭര്‍ത്താക്കന്മാര്‍ അവരുടെ കള്ളത്തരങ്ങള്‍ വെളിച്ചെത്തു കൊണ്ടുവരാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍, ഖത്തര്‍ ദോഹ സ്വദേശിയായ ബിസിനസസുകാരന്‍ തന്റെ ഭാര്യയോട് കാട്ടിയത് സ്വല്‍പ്പം ക്രൂരമായി പോയി. സംശയ രോഗം കാരണം, ഭാര്യയുടെ ജനനേന്ദ്രിയം ശക്തിയേറിയ പശ കൊണ്ട് ഒട്ടിക്കുകയായിരുന്നു ഭര്‍ത്താവ്.
ഈ കുറ്റത്തിന് ഒടുവില്‍ ഇയാള്‍ക്ക് കോടതിയില്‍ പിഴയടയ്കേണ്ടിയും വന്നു. താന്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് തന്റെ ഭാര്യ മറ്റൊരാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനാണ് താനിങ്ങനെ ചെയ്തതെന്ന് ഭര്‍ത്താവ് കോടതിയില്‍ വ്യക്തമാക്കി. ദോഹ ട്രൈബൂൺ ദിനപ്പത്രമാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
ഭാര്യ അവരുടെ ബന്ധുവായ 12 വയസുകാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്യുകയും സ്വന്തം പാദങ്ങള്‍ മാത്രം കാണുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത് തനിയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അവിഹിത ബന്ധങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാനുമാണ് ജനനേന്ദ്രിയം ഗ്ലൂ കൊണ്ട് ഒട്ടിച്ചതെന്നും അയാള്‍ കോടതിയില്‍ വ്യക്തമാക്കി.
വേദനകൊണ്ട് പുളഞ്ഞ യുവതിയെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജനനേന്ദ്രിയത്തില്‍ നിന്നും പശ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. യുവതിയുടെ കുടുംബക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെ പൊലീസ് പിടികൂടിശരിയത്ത് കോടതിയിലെത്തിച്ചു. ഇയാളോട് 40 റിയാല്‍ പിഴയടയ്ക്കാന്‍ കോടതി വിധിച്ചു. അതേസമയം ഇത്തരം ഒരു സംഭവം നടന്നിട്ടില്ലന്നും പശ്ച്യാത്യമാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും കാണിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.