വെറും 10 മിനിറ്റ്, പച്ചക്കറികള്‍ ക്ലീന്‍ ക്ലീനാകും!

Webdunia
ബുധന്‍, 22 ഓഗസ്റ്റ് 2018 (15:11 IST)
അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന പച്ചക്കറികളാണ് മലയാളികള്‍ പൊതുവേ ഉപയോഗിക്കുന്നത്. മാരകമായ കീടനാശിനി തളിച്ച് വളരുന്ന ഇത്തരം പച്ചക്കറികള്‍ കഴിച്ചാല്‍ പലതരത്തിലുള്ള രോഗങ്ങളും ഉണ്ടാകും. അടുത്തിടെ നടത്തിയ പല പഠനങ്ങളും പച്ചക്കറികളില്‍ മാരകമായ കീടനാശിനി തളിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. 
 
കാരറ്റ്, പച്ചമുളക്, ചുവപ്പ് ചീര, വെള്ളരിക്ക, വെണ്ടയ്ക്ക തുടങ്ങിയവയിലെല്ലാം അപകടകരമായ രീതിയില്‍ വിഷാംശം ഉണ്ടെന്നാണ് കണ്ടെത്തല്‍‍. പ്രൊഫിനോഫോസ്, മീഥെയില്‍ പാരത്തിയോണ്‍ തുടങ്ങിയ കീടനാശിനികളാണ് പച്ചക്കറികളില്‍ തളിക്കുന്നത്. പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാന്‍ ചില എളുപ്പവഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
 
പച്ചക്കറികളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി തളിക്കുന്നത് കാബേജിലാണ്. ഇതിന്റെ വിഷാംശം കളയാന്‍ കാബേജിന്റെ പുറമേയുള്ള നാലോ അഞ്ചോ ഇതളുകള്‍ കളഞ്ഞ് കുറച്ചു സമയം ഉപ്പുവെള്ളത്തിലിട്ട ശേഷം ഉപയോഗിക്കാം. കോളിഫ്‌ളവറിന്റെ ഇലയും തണ്ടും കളഞ്ഞശേഷം വിനാഗിരി ലായനിയിലോ ഉപ്പുവെള്ളത്തിലോ പത്ത് മിനിറ്റ് മുക്കി വയ്ക്കുക. 
 
പുതിനയില, പച്ചമുളക്, കാപ്‌സിഗം, കത്തിരി, തക്കാളി, കോവയ്ക്ക എന്നിവ വിനാഗിരി ലായനിയിലോ വാളന്‍പുളി ലായനിയിലോ 10 മിനിറ്റ് മുക്കിവയ്ക്കുക. ശേഷം വെള്ളത്തില്‍ പലതവണ കഴുകി ഉപയോഗിക്കാം. പാവയ്ക്കയും വെണ്ടയ്ക്കയും രണ്ടോ മൂന്നോ വെള്ളത്തില്‍ നന്നായി കഴുകിയ ശേഷം ഉപയോഗിക്കുക. ബീറ്റ്‌റൂട്ട്, കാരറ്റ്, മുരിങ്ങയ്ക്ക എന്നിവ തൊലി കളഞ്ഞശേഷം നന്നായി കഴുകുക. 
 
ഒട്ടുമിക്ക പച്ചക്കറികളും വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ കഴുകിയെടുക്കുമ്പോള്‍ വിഷാംശം പോകും. ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നതിലൂടെയും പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാന്‍ സാധിക്കും. പച്ചക്കറികളും പഴങ്ങളും തണുത്തവെള്ളത്തില്‍ കഴുകുന്നത് കെമിക്കലുകളെ ഒരുപരിധിവരെ കുറയ്ക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

ഒരു ദിവസം പോലും എനിക്ക് രാജ് ഇല്ലാതെ പറ്റില്ല: സാമന്ത

ഇംപാക്ട് പ്ലേയർ നിയമം ക്രിക്കറ്റിനെ വൺ സൈഡഡ് ഗെയിമാക്കുന്നു, വിമർശനവുമായി ശുഭ്മാൻ ഗില്ലും

മമിതയും സുരാജും മാത്രമല്ല, ധനുഷ് ചിത്രമായ കരയിൽ തകർപ്പൻ റോളിൽ ജയറാമും, ഇതെന്താ മലയാളം സിനിമയാണോയെന്ന് സോഷ്യൽ മീഡിയ

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രായമായ രക്ഷകര്‍ത്താക്കള്‍ക്ക് ജനിക്കുന്ന കുട്ടികളില്‍ ഓട്ടിസത്തിന് സാധ്യത കൂടുതലോ? ഇക്കാര്യങ്ങള്‍ അറിയണം

പൈല്‍സ് ഉള്ളവര്‍ കട്ടിയുള്ള പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുട്ടികളില്‍ വരണ്ട ചര്‍മം, വിശപ്പില്ലായ്മ കാണുന്നുണ്ടോ; തൈറോയിഡ് പ്രശ്‌നമാകാം

കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങള്‍ അറിയണം

നിശബ്ദ പകര്‍ച്ചവ്യാധി: ഇന്ത്യന്‍ കുട്ടികളില്‍ സംസാര വൈകല്യത്തിന് കാരണം അമിതമായ സ്‌ക്രീന്‍ സമയമാണോ?

അടുത്ത ലേഖനം
Show comments