Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രമേഹം ചെറുക്കും ഞാവൽപ്പഴം !

പ്രമേഹം ചെറുക്കും ഞാവൽപ്പഴം !
, ബുധന്‍, 22 ഓഗസ്റ്റ് 2018 (13:31 IST)
നമ്മുടെ നാട്ടിൻപുറങ്ങളിൽ ധരാളമായി കണ്ടുവരുന്ന ഒന്നാണ് ഞാവൽപ്പഴം. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതു പോലെ ഞാവൽപ്പഴത്തിന് നമ്മൾ അത്ര പ്രാധാന്യം കൊടുക്കാറില്ല എന്നതാണ് സത്യം. എന്നാൽ ഇങ്ങനെ അവഗണിക്കെണ്ട് ഒരു പഴമല്ല ഞാവൽ‌പ്പഴം. പല അയൂർവേദ മരുന്നുകളിലും ഞാവൽപ്പഴം ഒരു പ്രധാന ചേരുവയാണ്.
 
പ്രമേഹ രോഗത്തിന് ഞാവൽ‌പഴത്തേക്കാൾ വലിയ ഒരു മരുന്നില്ലെന്ന് പറയാം. രക്തത്തിലെ പഞ്ചസാര കുറക്കാൻ ഉത്തമമാണ് ഞാ‍വൽ‌പഴം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കനും രക്തസമ്മർദ്ദത്തെ നിയന്ത്രിച്ച് നിർത്താനും ഞാവൽപ്പഴത്തിന് പ്രത്യേകകഴിവുണ്ട്.  
  
ജീവകം എ, സി എന്നിവ ധാരാളമായി ഞാവൽ‌പ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. ചർമ്മ സംരക്ഷനത്തിനും നല്ലതാണ് ഞാവൽ. ചർമ്മത്തിൽ എപ്പോഴും യൌവ്വനം നിലനിർത്താനും മുഖക്കുരു ഇല്ലാതാക്കാനും ഞാവൽ‌പ്പഴം കഴിക്കുന്നതിലൂടെ സാധിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേരത്തെ ഉറങ്ങുന്ന പുരുഷന്മാര്‍ രോഗികളോ ?; പഠനങ്ങള്‍ അത് വ്യക്തമാക്കുന്നു