വയറ്റിലെ അസിഡിറ്റി മാറ്റി ആല്‍ക്കലൈന്‍ സ്വഭാവം നല്‍കാന്‍ കഴിവുള്ള മറ്റൊന്നാണ് കരിക്കിന്‍ വെള്ളം. കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നത് പെട്ടെന്ന് തന്നെ ആശ്വാസം നല്‍കും. ചൂടുള്ള പാല്‍ കുടിയ്ക്കുന്നത് അസിഡിറ്റി ഉണ്ടാകാന്‍ കാരണമാണ്‍. എന്നാല്‍ തണുത്ത പാല്‍ കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കും. ഇതിലെ കാല്‍സ്യം വയറ്റിലെ ആസിഡിനെ വലിച്ചെടുക്കും, കൂടുതല്‍ ആസിഡ് ഉല്‍പാദിപ്പിയ്ക്കുന്നതു തടയും. കൂടാതെ, ജീരകം അല്‍പം വായിലിട്ടു ചവച്ചരയ്ക്കുന്നത് വയറ്റിലെ അസിഡിറ്റിയ്ക്കുന്ന നല്ലൊരു പരിഹാരമാണ്. ജീരകം ചേര്‍ത്ത വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.