Publish Date: Sat, 05 Nov 2022 (16:01 IST)
Updated Date: Sat, 05 Nov 2022 (16:07 IST)
കറിവേപ്പിലയ്ക്ക് ധാരാളം ഔഷധഗുണങ്ങള്‍ ഉള്ളതായി നമുക്കറിയാം. വലിയൊരു പരിധി വരെ നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ കറികളും കറിവേപ്പില ചേര്‍ക്കുന്നതിന് പിന്നിലെ കാരണവും അത് തന്നെയാണ്. എന്നാല്‍ കറികളില്‍ അല്ലാതെ ഇതിന്റെ നീര് ഇറക്കുന്നതും വളരെ ആരോഗ്യത്തിന് ഉത്തമമാണ്. അതും രാവിലെ വെറും വയറ്റില്‍ കഴിക്കുകയാണെങ്കില്‍ ഗുണങ്ങള്‍ ഏറെയാണ്.
മുടികൊഴിച്ചിലുണ്ടെങ്കില്‍ അത് തടയാന്‍ കറിവേപ്പില രാവിലെ ചവയ്ക്കുന്ന പതിവ് സഹായിക്കും. രാവിലെ എഴുന്നേറ്റയുടന്‍ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചതിന് ശേഷം കറിവേപ്പിലെ ചവച്ച് അതിന്റെ നീര് കഴിക്കാം കറിവേപ്പിലയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി, ഫോസ്ഫറസ്, അയേണ്‍, കാത്സ്യം, നികോട്ടിനിക് ആസിഡ് എന്നിവ മുടികൊഴിച്ചില്‍ സഹായിക്കാന്‍ ഉപകാരപ്രദമാണ്. അത് മാത്രമല്ല ശരീരത്തിനകത്തെ ദഹനം സുഗമമാക്കാനും കറിവേപ്പില വളരെയധികം സഹായകരമാണ്. പതിവായി മലബന്ധമുണ്ടാകാറുള്ളവരാണെങ്കില്‍ രാവിലെ വെറുംവയറ്റില്‍ കറിവേപ്പില ചവക്കുന്നത് ആശ്വാസം നല്‍കും. ചിലര്‍ക്ക് രാവിലെ എഴുന്നെറ്റാന്‍ അനുഭവപ്പെടുന്ന അകാരണമായ ക്ഷീണമെല്ലാം(മോണിംഗ് സിക്ക്നെസ്സ് ) പരിഹരിക്കാനും ഈ ശീലം സഹായകരമാണ്.
ഇത് കൂടാതെ വണ്ണം കുറയ്ക്കാനും ഈ പതിവ് ഉപകാരപ്രദമാണ്. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനൊപ്പം ശരീരത്തിലടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ചീത്ത കൊഴുപ്പിനെ പുറംതള്ളാനും കറിവേപ്പില സഹായിക്കും.