Webdunia - Bharat's app for daily news and videos

Install App

നെഞ്ചെരിച്ചല്‍ സ്ഥിരമായി ഉണ്ടോ? ശ്രദ്ധിക്കുക

നെഞ്ചെരിച്ചല്‍ ഉള്ളവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണരീതിയാണ്

Webdunia
വെള്ളി, 8 ഡിസം‌ബര്‍ 2023 (15:23 IST)
ചിലര്‍ക്ക് സ്ഥിരമായി നെഞ്ചെരിച്ചല്‍ തോന്നാറുണ്ട്. ചെറിയ പ്രശ്‌നമായി കണ്ട് ഇതിനെ തള്ളിക്കളയരുത്. തുടര്‍ച്ചയായി നെഞ്ചെരിച്ചല്‍ ഉണ്ടെങ്കില്‍ ജീവിതശൈലിയില്‍ ഉടന്‍ മാറ്റങ്ങള്‍ വരുത്തണം. അസിഡിറ്റിയാണ് നെഞ്ചെരിച്ചിന് പ്രധാന കാരണം. ആഴ്ചയില്‍ രണ്ടില്‍ കൂടുതല്‍ സ്ഥിരമായി നെഞ്ചെരിച്ചല്‍ ഉണ്ടെങ്കില്‍ വൈദ്യസഹായം തേടണം. 
 
നെഞ്ചെരിച്ചല്‍ ഉള്ളവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണരീതിയാണ്. ഒരു കാരണവശാലും ഒരുപാട് വൈകി ഭക്ഷണം കഴിക്കരുത്. എല്ലാ ദിവസവും കൃത്യ സമയത്ത് തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അമിതമായി എരിവും പുളിയുമുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ അമിതമായി കഴിക്കരുത്. നെഞ്ചെരിച്ചല്‍ ഉള്ളവര്‍ സവാള കഴിക്കുന്നത് മിതപ്പെടുത്തണം. കൊഴുപ്പ് കൂടിയ ഭക്ഷണ സാധനങ്ങള്‍ അധികം കഴിക്കരുത്. മദ്യം, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എന്നിവ നെഞ്ചെരിച്ചല്‍ വര്‍ധിപ്പിക്കുന്നു. വിശപ്പ് മാറുന്നതിനുള്ള ഭക്ഷണം മാത്രം ഓരോ നേരവും കഴിക്കുക. വെറും വയറ്റില്‍ കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ കുടിക്കരുത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ലെമൺ ടീയോടൊപ്പം ഒരിക്കലും ഈ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല!

മുടി വളര്‍ച്ചയ്ക്ക് ബെസ്റ്റ് ബദാം, ഇക്കാര്യങ്ങള്‍ അറിയാമോ

കൈക്കൂലി: അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ

എപ്പോഴും ഉത്കണ്ഠയാണോ, കൂട്ടിന് നടുവേദനയും വരും!

വയറില്‍ പ്രകമ്പനമോ! ഈ ഭക്ഷണങ്ങള്‍ തൊട്ടുപോകരുത്

അടുത്ത ലേഖനം
Show comments