Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം

കലോറി കുറഞ്ഞ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്. രാത്രി വിശ്രമിക്കാന്‍ പോകുന്നതിനാല്‍ ശരീരത്തിനു അമിതമായ ഭക്ഷണം ആവശ്യമില്ല

Should have dinner two hours before you sleep
, വ്യാഴം, 7 ഡിസം‌ബര്‍ 2023 (12:45 IST)
ഭക്ഷണം കഴിക്കാന്‍ കൃത്യമായ ടൈം ടേബിള്‍ പാലിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ കുറവായിരിക്കും. നേരം തെറ്റിയ ഭക്ഷണരീതി ഒട്ടേറെ ജീവിതശൈലി രോഗങ്ങളിലേക്ക് കൊണ്ടെത്തിക്കും എന്ന് മനസിലാക്കുക. ഉറങ്ങുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. തോന്നിയ പോലെ അത്താഴം കഴിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 
 
കലോറി കുറഞ്ഞ ഭക്ഷണമാണ് രാത്രി കഴിക്കേണ്ടത്. രാത്രി വിശ്രമിക്കാന്‍ പോകുന്നതിനാല്‍ ശരീരത്തിനു അമിതമായ ഭക്ഷണം ആവശ്യമില്ല. വളരെ ലഘുവായ ഭക്ഷണം മാത്രം രാത്രി ശീലിക്കുക. ഭക്ഷണം കഴിച്ചു നേരെ ഉറങ്ങാന്‍ പോകുന്നവരില്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ട്. ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ദഹനം മന്ദഗതിയില്‍ ആകുന്നു. രാത്രി എട്ടരയ്ക്ക് മുന്‍പെങ്കിലും അത്താഴം കഴിച്ചിരിക്കണം. രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു. സ്ഥിരമായി രാത്രി വൈകി ഭക്ഷണം കഴിച്ചാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്. ഭക്ഷണം കഴിച്ച ഉടന്‍ കിടന്നാല്‍ നിങ്ങളുടെ ഉറക്കം ബുദ്ധിമുട്ടേറിയതാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങള്‍ ഹെര്‍ണിയ രോഗിയാണോ? ചികിത്സ ശസ്ത്രക്രിയ തന്നെ