Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളുടെ ഹൃദയം തകരാറിലാണെന്നതിന് മൂന്ന് സൂചനകള്‍

നിങ്ങളുടെ ഹൃദയം തകരാറിലാണെന്നതിന് മൂന്ന് സൂചനകള്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 24 ഒക്‌ടോബര്‍ 2024 (12:49 IST)
മുമ്പൊക്കെ പ്രായമായവരിലാണ് കൂടുതലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടുവന്നിരുന്നതെങ്കില്‍ ഇന്ന് പ്രായഭേദമന്യേ എല്ലാവരിലും ഹൃദ്രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്. ഒരു പരിധിവരെ മാറിയ ജീവിതശൈലി തന്നെയാവാം ഇവയ്‌ക്കൊക്കെ കാരണം. ഹൃദയസ്തംഭനം പോലുള്ള അവസ്ഥ ഉണ്ടാകുമ്പോള്‍ എന്തൊക്കെ ലക്ഷണങ്ങള്‍ കാണിക്കുമെന്ന്  ഒരു പരിധിവരെ എല്ലാവര്‍ക്കും അറിയാം. നെഞ്ച് വലിഞ്ഞു മുറുകുന്നത് പോലെ തോന്നുക, അസഹനീയമായ നെഞ്ചുവേദന എന്നിവയ്ക്കാണ് പൊതുവേ അറിയപ്പെടുന്ന ലക്ഷണങ്ങള്‍. എന്നാല്‍ ഇവയ്ക്ക് പുറമേ ശരീരം കാണിക്കുന്ന മറ്റു പല ലക്ഷണങ്ങളുമുണ്ട്. അതില്‍ പ്രധാനമാണ് നടക്കുമ്പോള്‍ ഉണ്ടാകുന്ന ശ്വാസതടസ്സം. ഹൃദയത്തിന്റെ പ്രശ്‌നമുള്ളവരില്‍ ശ്വാസിക്കുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. 
 
അതോടൊപ്പം തന്നെ കാലുകളില്‍ നീരും അനുഭവപ്പെടുകയാണെങ്കില്‍ ഇത് നിങ്ങളുടെ ഹൃദയം തകരാറിലാണെന്നതിനുള്ള സൂചനയാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറില്‍ ആകുമ്പോഴാണ് കാലുകളില്‍ നീര് വരുന്നതും. അതോടൊപ്പം ചുമയും ഉണ്ടാകാം. ഇത്തരത്തില്‍ ചുമ ശ്വാസംമുട്ടല്‍ കാലിലെ നീര് എന്നിവ ഉള്ളവര്‍ ആണെങ്കില്‍ അടിയന്തരമായി ഒരു ഡോക്ടറിനെ കാണേണ്ടതും തങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ കുട്ടികള്‍ നൂഡില്‍സ് കൊതിയരാണോ? സൂക്ഷിക്കുക