Webdunia - Bharat's app for daily news and videos

Install App

ചൂടുസമയത്ത് ആവശ്യത്തിന് വെള്ളം ശരീരത്തില്‍ ഇല്ലെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍
ശനി, 2 മാര്‍ച്ച് 2024 (12:14 IST)
വെള്ളം കുടിക്കുന്നതിന്റെ ആവശ്യകത ആരോയും പറഞ്ഞുപഠിപ്പിക്കേണ്ട കാര്യമില്ലല്ലൊ. ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഒരാളുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് 250 മില്ലിലിറ്ററിന്റെ എട്ടുഗ്ലാസ് വെള്ളം കുടിക്കണമെന്നാണ്. അതായത് രണ്ടുലിറ്റര്‍ വെള്ളം. ഫ്‌ളൂയിഡ് ബാലന്‍സ് നിലനിര്‍ത്തുക, ഊര്‍ജ്ജത്തെ നിയന്ത്രിക്കുക, അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുക, ശരീരത്തിലെ ഊഷ്മാവ് നിയന്ത്രിക്കുക, വിഷാംശങ്ങളെ പുറന്തള്ളുക, പോഷകങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുക എന്നീ ഒട്ടനവധി ധര്‍മങ്ങളാണ് ജലത്തിന് ശരീരത്തില്‍ നിര്‍വഹിക്കാനുള്ളത്. എന്നാല്‍ ചിലപ്പോഴെങ്കിലും വെള്ളം കുടിക്കാന്‍ നാം മറന്നുപോകാറുണ്ട്. ഇങ്ങനെ സംഭവിക്കുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. 
 
ആദ്യത്തേത് മാത്രത്തിന്റെ കളര്‍ മാറുന്നതാണ്. ഡാര്‍ക്ക് യെല്ലോ കളറാണെങ്കില്‍ നിങ്ങള്‍ക്ക് നിര്‍ജലീകരണം സംഭവിക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണ്. കൂടാതെ മൂത്രമൊഴിക്കുന്നതിന്റെ ഇടവേളയും ശ്രദ്ധിക്കണം. ശരീരത്തില്‍ ജലാംശം കൂടുതലുള്ളപ്പോള്‍ ഇടക്കിടെ മൂത്രമൊഴിക്കാറുണ്ടല്ലോ. മറ്റൊന്ന് ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റിയാണ്. ഇതിനായി നിങ്ങള്‍ തൊലിപ്പുറം ഒന്ന് വലിച്ച് വിടുക. പെട്ടെന്നുതന്നെ തൊലി പഴയ അവസ്ഥയിലേക്ക് മാറുന്നുണ്ടെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ട് എന്നാണ് അര്‍ത്ഥം. മറ്റൊന്ന് ഉമിനീരാണ്. ജലാംശം നന്നായുള്ള ഒരാള്‍ക്ക് വായില്‍ വരള്‍ച്ചയോ ഉമിനീരിന്റെ കുറവോ ഉണ്ടാകില്ല. ചിലര്‍ക്ക് ജലാംശം കുറഞ്ഞാല്‍ തലവേദനയും ഉണ്ടാകാറുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാല്‍സ്യവും പ്രോട്ടീനും ധാരാളം, പാലുകുടി ശീലമാക്കാം!

ഫോണില്‍ നോക്കി ഭക്ഷണം കഴിക്കരുത് !

ദിവസവും ഒരു നേരത്തെ ചോറിനു പകരം ഒരു ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്, ഈ സാധ്യതകളെ തള്ളികളയരുത്

Onam Sadhya: ഓണസദ്യ കഴിക്കേണ്ടത് എങ്ങനെ?

അടുത്ത ലേഖനം
Show comments