മുട്ട കേടായോ എന്ന് എങ്ങനെ അറിയാം?
നല്ല മുട്ടയുടെ മഞ്ഞക്കരു വളരെ കൃത്യമായി വേറിട്ടു നില്‍ക്കും
ഒരുപാട് പോഷക ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഭക്ഷണമാണ് മുട്ട. എന്നാല്‍ ഭക്ഷണത്തിനായി നാം ഉപയോഗിക്കുന്ന മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം?
മുട്ട കേടായോ എന്ന് അറിയാനുള്ള ഏറ്റവും നല്ല മാര്‍ഗം അത് പൊട്ടിച്ചു നോക്കി മണം പിടിക്കുകയാണ്. സള്‍ഫറിന്റെ രൂക്ഷ ഗന്ധം മുട്ടയില്‍ ഉണ്ടെങ്കില്‍ അവ ഭക്ഷ്യയോഗ്യമല്ല. മുട്ട പൊട്ടിക്കുന്നതിനു മുന്‍പ് കുലുക്കി നോക്കുക. കുലുക്കുമ്പോള്‍ വെള്ളം പോലെ ശബ്ദം വരുന്നുണ്ടെങ്കില്‍ അത് ചിലപ്പോള്‍ കേടായി കാണും. മുട്ട പൊട്ടിക്കുമ്പോള്‍ മഞ്ഞക്കരുവും വെള്ള ഭാഗവും മിക്‌സ് ആയി വരികയാണെങ്കില്‍ അവ ഉപേക്ഷിക്കുക.
നല്ല മുട്ടയുടെ മഞ്ഞക്കരു വളരെ കൃത്യമായി വേറിട്ടു നില്‍ക്കും. പാനിലേക്ക് ഒഴിക്കുമ്പോള്‍ നിങ്ങള്‍ തൊടാതെ തന്നെ മഞ്ഞക്കരു ഒലിക്കുകയാണെങ്കിലും അവ ഒഴിവാക്കുക. മുട്ടയില്‍ ബാക്ടീരിയ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് കേടായ മുട്ട കഴിക്കരുത്.