ഇനി വൃശ്ചിക കാറ്റിന്റെ നാളുകള്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ശക്തമായ കാറ്റുള്ള സമയത്ത് മരങ്ങളുടെ താഴെ നില്‍ക്കരുത്
വൃശ്ചിക കാറ്റ് സജീവമായിരിക്കുകയാണ് കേരളത്തില്‍. ശക്തമായ കാറ്റ് മൂലം പല ബുദ്ധിമുട്ടുകളും നേരിട്ടെന്ന് വരാം. ഈ കാലഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ അടിയന്തരമായി വെട്ടിമാറ്റുക
ശക്തമായ കാറ്റുള്ള സമയത്ത് മരങ്ങളുടെ താഴെ നില്‍ക്കരുത്
പൊട്ടിവീഴാറായ വൈദ്യുതി കമ്പികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുക
ശക്തമായ കാറ്റുള്ള സമയത്ത് കുട്ടികളെ പുറത്ത് കളിക്കാന്‍ വിടരുത്
കാറ്റുള്ള സമയത്ത് റോഡിന്റെ അരികിലോ ട്രെയിന്‍ ട്രാക്കുകള്‍ക്ക് സമീപമോ നില്‍ക്കരുത്
ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ കണ്ണിലേക്ക് എത്താന്‍ സാധ്യതയുണ്ട്. ഈ സമയത്ത് കണ്ണട ഉപയോഗിക്കുന്നത് നല്ലതാണ്.
കാറ്റുള്ള സമയത്ത് മരങ്ങള്‍ക്കടിയില്‍ വാഹനം പാര്‍ക്ക് ചെയ്യരുത്
ശക്തമായ കാറ്റുള്ള സമയത്ത് വാഹനങ്ങള്‍ വേഗത കുറച്ച് ഓടിക്കണം
വരണ്ട ചര്‍മ്മമുള്ളവര്‍ തുടര്‍ച്ചയായി മോയ്സ്ചറൈസറുകള്‍ ഉപയോഗിക്കുക
ചുണ്ടുകള്‍ വരളുന്ന ശീലമുള്ളവര്‍ ലിപ് ബാം ഉപയോഗിക്കണം