Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞപ്പിത്തം: ലക്ഷണങ്ങളും മുന്‍കരുതലുകളും അറിഞ്ഞിരിക്കണം

Viral Hepatitis

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 14 മെയ് 2024 (10:05 IST)
മലിനജലം കുടിക്കുന്നതിലൂടെയും കുളിക്കുന്നതിലൂടെയും മഞ്ഞപ്പിത്തരോഗം വരാനുള്ള സാദ്ധ്യത ഏറെയാണ്. മലം, മൂത്രം, രക്തം എന്നിവ വഴിയും ഈ രോഗം പകരുന്നു. ഈച്ചകള്‍, രോഗിയുമായുള്ള സമ്പര്‍ക്കം എന്നിവയും രോഗ കാരണമാണ്. മഞ്ഞപ്പിത്തം രണ്ട് തരത്തിലുണ്ട്. ഹെപ്പറ്റൈറ്റിസ് എ യും ഹെപ്പറ്റൈറ്റിസ് ബി യും. രോഗം പരത്തുന്ന വൈറസുകളെയും ഇങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് എ യാണ് ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്നത്.
 
മഞ്ഞപ്പിത്ത ബാധയുടെ പൊതുലക്ഷണങ്ങള്‍ :
 
മണ്ണിലും നഖത്തിലും ചര്‍മ്മത്തിലും മൂത്രത്തിലും മലത്തിലും മഞ്ഞനിറം.
വിശപ്പില്ലായ്മ
ഛര്‍ദ്ദി
ശരീരമാസകലം പുകച്ചില്‍
ദാഹം
 
മുമ്പു പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഡോക്ടറെക്കണ്ട് രോഗബാധയുണ്ടോയെന്ന് ഉരപ്പ് വരുത്തണം.
 
മുന്‍കരുതലുകള്‍
 
ആരംഭത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്. ശ്രദ്ധിച്ചാല്‍ മഞ്ഞപ്പിത്തം വരുന്നതും പകരുന്നതും ഒരു പരിധി വരെ തടയാനാവും. ശുതിത്വമാണ് പ്രധാനം.
 
ചുറ്റുപാടും ശരീരവും വൃത്തിയായിരിക്കണം
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.
ദിവസേന കുളിക്കണം.
ആഹാര സാധനങ്ങള്‍ അടച്ചു സൂക്ഷിക്കണം.
കുളം, പുഴ എന്നിവിടങ്ങളിലെ കുളി ഒഴിവാക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ഞപ്പിത്തം ഉള്ളപ്പോള്‍ കഴിക്കേണ്ടവ, ഒഴിവാക്കേണ്ടവ