Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേൻ ശല്യം മാറ്റാൻ ഇതാ ചില വഴികൾ

Here are some ways to get rid of lice

നിഹാരിക കെ.എസ്

, ചൊവ്വ, 4 ഫെബ്രുവരി 2025 (10:25 IST)
പേൻ ശല്യം എല്ലാവരെയും അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ്. മറ്റുള്ളവരുടെ മുന്നിൽ വെച്ച് തലയിൽ പേൻ പൊന്തിവന്നാൽ അത്രെയും നാണക്കേട് വേറെ ഒന്നും കാണില്ല. വൃത്തിക്കുറവ് ഉള്ളത് കൊണ്ടാണ് തലയിൽ പേൻ വരുന്നത്. പേൻ ശല്യം ചെറിയ കാര്യമായി കാണരുത്. മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിന്റെ പ്രധാന ആഹാരം. 
 
തലയിലെ പേനുകൾ അപകടകാരികൾ അല്ല. എന്നാൽ, ഗുണകരവുമല്ല. അത് മറ്റുള്ളവരിലേക്ക് വളരെ പെട്ടന്ന് തന്നെ വ്യാപിക്കും. പേൻ കാരണം തലയിൽ നല്ല രീതിയിൽ ചൊറിച്ചിൽ അനുഭവപ്പെടും. തലയിലെ പേൻ ശല്യം മാറാൻ വീട്ടിൽ തന്നെ ചില വഴികളുണ്ട്. 
 
തലയിലെ പേൻ ശല്യം മാറാൻ വെള്ളുത്തുള്ളി നല്ലതാണ്. എട്ടോ പത്തോ വെളുത്തുള്ളി എടുത്ത് പേസ്റ്റ് രൂപത്തിലാക്കി രണ്ടോ മൂന്നോ സ്പൂണ്‍ നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയോട്ടിയില്‍ നല്ലതു പോലെ തേച്ച്പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകാവുന്നതാണ്. 
 
പേൻ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം ഒലീവ് ഓയില്‍ എടുത്ത് തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് ഉടന്‍ കുളിക്കണം. ശേഷം ഒരു ചീപ്പ് കൊണ്ട് തല ചീകി പേനിനെ മുഴുവന്‍ എടുക്കാവുന്നതാണ്. 
 
ഒരു സ്പൂൺ ഉപ്പും ഒരു സ്പൂൺ വിനാ​ഗിരിയും ചേർത്ത് മുടിയിൽ മസാജ് ചെയ്യുക. അരമണിക്കൂർ കഴിഞ്ഞ് തല നല്ലപ്പോലെ കഴുകി കളയുക.
 
പേൻ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് പെട്രോളിയം ജെല്ലി. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് അല്‍പം പെട്രോളിയം ജെല്ലി തലയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. മുടി മുഴുവന്‍ ഒരു ടവ്വല്‍ കൊണ്ട് മൂടി അടുത്ത ദിവസം രാവിലെ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും പേനിനെ ഇല്ലാതാക്കാനും സഹായിക്കുന്നു.
 
അല്‍പം വെളിച്ചെണ്ണയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മിക്‌സ് ചെയ്ത് ഇത് തലയില്‍ തേച്ച് പിടിപ്പിക്കാം. എട്ട് മണിക്കൂറിനു ശേഷം ഇത് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയണം. ഇത്തരത്തില്‍ ആഴ്ചയില്‍ രണ്ട് തവണ ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ തന്നെ പേന്‍ മുഴുവനായും പോവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
 
പേൻ ഇല്ലാതാക്കാൻ മറ്റൊരു മാർ​ഗമാണ് ബേബി ഓയില്‍. അല്‍പം ബേബി ഓയില്‍, തുണി അലക്കുന്ന ഡിറ്റര്‍ജന്റ്, വെള്ളവിനാഗിരി എന്നിവ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് പേനിനെ നശിപ്പിക്കും. മാത്രമല്ല മുടിക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുകയില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതൊക്കെയാണ് നിങ്ങളുടെ ജോലിയെങ്കില്‍ നിങ്ങള്‍ മാനസികാരോഗ്യത്തില്‍ ശ്രദ്ധിക്കണം!