നിങ്ങള്‍ ഹെര്‍ണിയ രോഗിയാണോ? ചികിത്സ ശസ്ത്രക്രിയ തന്നെ

ഹെര്‍ണിയ ഏത് ഭാഗത്താണോ അവിടെ അഞ്ച് മുതല്‍ ഏഴ് സെന്റി മീറ്റര്‍ വരെ മുറിവുണ്ടാക്കി നടത്തുന്ന ശസ്ത്രക്രിയ ആണ് ഓപ്പണ്‍ സര്‍ജറി

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2023 (11:14 IST)
എല്ലാ പ്രായത്തിലുമുള്ള ആളുകളില്‍ കാണപ്പെടുന്ന ആരോഗ്യ പ്രശ്‌നമാണ് ഹെര്‍ണിയ. നിങ്ങളുടെ കുടലിന്റെ ഒരു ഭാഗം അല്ലെങ്കില്‍ നിങ്ങളുടെ വയറിലെ മറ്റ് കോശങ്ങള്‍ ദുര്‍ബലമായ പേശികളുടെ ഒരു പാളിയിലൂടെ പുറത്തേക്ക് തള്ളുമ്പോള്‍ ഹെര്‍ണിയ വികസിക്കുന്നു. ഹെര്‍ണിയയുടെ ചികിത്സ നൂറ് ശതമാനവും ശസ്ത്രക്രിയ മാത്രമാണ്. ആയുര്‍വേദം, ഹോമിയോ, പ്രകൃതി ചികിത്സ എന്നതൊന്നും ഹെര്‍ണിയയുടെ യഥാര്‍ഥ ചികിത്സയല്ല. ഓപ്പണ്‍ സര്‍ജറിയായും കീ ഹോള്‍ സര്‍ജറിയായും ഹെര്‍ണിയ ശസ്ത്രക്രിയ ചെയ്യാം. ശസ്ത്രക്രിയ അല്ലാതെ ഹെര്‍ണിയയ്ക്ക് മറ്റൊരു ചികിത്സയും ഇല്ലെന്ന് ആദ്യമേ മനസിലാക്കുക. 
 
ഹെര്‍ണിയ ഏത് ഭാഗത്താണോ അവിടെ അഞ്ച് മുതല്‍ ഏഴ് സെന്റി മീറ്റര്‍ വരെ മുറിവുണ്ടാക്കി നടത്തുന്ന ശസ്ത്രക്രിയ ആണ് ഓപ്പണ്‍ സര്‍ജറി. അതേസമയം താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ വളരെ ചെറിയ മുറിവേ ഉണ്ടാക്കൂ. ഒരു സെന്റി മീറ്റര്‍ ഉള്ള മൂന്ന് മുറിവുകളാണ് ആവശ്യം. കി ഹോള്‍ സര്‍ജറിയില്‍ രോഗിക്ക് വേദന കുറയും. മാത്രമല്ല ആശുപത്രി വാസം കുറവ് മതി. കൂടുതല്‍ സുരക്ഷിതത്വവും ഈടുറ്റതും കീഹോള്‍ സര്‍ജറി തന്നെയാണ്. കീ ഹോള്‍ സര്‍ജറി ചെയ്യുമ്പോള്‍ വളരെ കുറച്ച് രക്തം മാത്രമേ നഷ്ടമാകൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

രാത്രിയിലെ പവർ കട്ട്, ജനങ്ങൾ ഓഫീസുകൾ കൈയേറുന്നു, പോലീസിൽ പരാതി നൽകി കെഎസ്ഇബി

Patriot Pre Sale: 'എമ്പുരാൻ' കടക്കാൻ 'പേട്രിയറ്റി'നു സാധിക്കില്ല; ആദ്യദിനം പ്രതീക്ഷിക്കുന്നത് 25 കോടി

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്കോ? ഞെട്ടിക്കുന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

എല്ലാം കാണുക

ഏറ്റവും പുതിയത്

എരിവുള്ള ഭക്ഷണങ്ങള്‍ മെറ്റബോളിസം കൂട്ടുന്നു! എങ്ങനെയെന്നോ

വെജിറ്റബിള്‍ ഓയില്‍ വീണ്ടും വീണ്ടും ചൂടാക്കരുത്, ഐസിഎംആറിന്റെ മുന്നറിയിപ്പ്

മുപ്പത് കഴിഞ്ഞാല്‍ ടെസ്‌റ്റോസ്റ്റിറോണിന്റെ അളവ് കുറഞ്ഞു തുടങ്ങും, ഈ വിറ്റാമിനുകള്‍ ശരീരത്തില്‍ കൃത്യമായി എത്തിയിരിക്കണം

ഡല്‍ഹിയിലെ കൊടും ചൂടില്‍ അയാള്‍ 5 ലിറ്റര്‍ വെള്ളം കുടിച്ചു, മണിക്കൂറുകള്‍ക്ക് ശേഷം ഐസിയുവില്‍!

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

അടുത്ത ലേഖനം
Show comments