Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂത്രശങ്ക പിടിച്ചുനിര്‍ത്താറുണ്ടോ? ഒരിക്കലും ചെയ്യരുത്

ഒരു കാരണവശാലും മൂത്രം പിടിച്ചുവയ്ക്കരുത്

മൂത്രശങ്ക പിടിച്ചുനിര്‍ത്താറുണ്ടോ? ഒരിക്കലും ചെയ്യരുത്
, വെള്ളി, 22 ഡിസം‌ബര്‍ 2023 (13:26 IST)
കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യേണ്ടത് ആരോഗ്യത്തിനു അത്യാവശ്യമാണ്. മൂത്രമൊഴിക്കുമ്പോഴും അതിനു ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. 
 
ഒരു കാരണവശാലും മൂത്രം പിടിച്ചുവയ്ക്കരുത്. മൂത്രശങ്ക തോന്നിയാല്‍ ഉടന്‍ മൂത്രമൊഴിക്കുക. സ്ഥിരമായി മൂത്രം പിടിച്ചുവയ്ക്കുന്നത് വൃക്കയില്‍ കല്ല്, മൂത്രനാളിയില്‍ പഴുപ്പ് എന്നിവയ്ക്ക് കാരണമാകും. 
 
മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ സ്വകാര്യ ഭാഗങ്ങള്‍ നിര്‍ബന്ധമായും വൃത്തിയാക്കണം. സ്വകാര്യ ഭാഗങ്ങള്‍ വെള്ളം കൊണ്ട് കഴുകുകയും ടിഷ്യു പേപ്പര്‍ ഉപയോഗിച്ച് പൂര്‍ണമായി തുടയ്ക്കുകയും ചെയ്യണം. മൂത്രമൊഴിച്ച ശേഷം സ്വകാര്യ ഭാഗം വൃത്തിയാക്കിയില്ലെങ്കില്‍ അടിവസ്ത്രത്തിലൂടെ ബാക്ടീരിയ വളരാന്‍ കാരണമാകും. 
 
മൂത്രമൊഴിച്ച ശേഷം സ്ത്രീകള്‍ പ്രധാനമായും കഴുകേണ്ടത് ജനനേന്ദ്രിയത്തിന്റെ പുറംഭാഗമാണ്. ഇവിടങ്ങളില്‍ മൂത്രത്തിന്റെ അവശിഷ്ടം പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. 
 
 
മൂത്രമൊഴിച്ച ശേഷം പുരുഷന്‍മാര്‍ തങ്ങളുടെ ജനനേന്ദ്രിയം കുടയുകയും മൂത്രത്തിന്റെ അംശം ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. ദിവസത്തില്‍ ഒരിക്കല്‍ സ്വകാര്യ ഭാഗങ്ങള്‍ സോപ്പ് ഉപയോഗിച്ചു കഴുകണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞെട്ടരുത് ! വിറ്റാമിന്‍ ഡി കിട്ടണമെങ്കില്‍ ഈ സമയത്തെ സൂര്യപ്രകാശം കൊള്ളണം