Select Your Language

Notifications

webdunia
webdunia
webdunia
webdunia

വായ്‌നാറ്റം സഹിക്കാന്‍ വയ്യ ! വിഷമിക്കേണ്ട പരിഹാരമുണ്ട്

ഇടയ്ക്കിടെ ജീരകം കഴിക്കുന്നത് നല്ലതാണ്. ജീരകം ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു

വായ്‌നാറ്റം സഹിക്കാന്‍ വയ്യ ! വിഷമിക്കേണ്ട പരിഹാരമുണ്ട്
, വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (11:32 IST)
ദമ്പതികള്‍ക്ക് ഇടയില്‍ പോലും വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് വായ്‌നാറ്റം. പലരും വായ്‌നാറ്റത്തെ പേടിച്ച് ഏറ്റവും പ്രിയപ്പെട്ടവരോട് അടുത്ത് നിന്ന് സംസാരിക്കാന്‍ പോലും തയ്യാറാകില്ല. വായ്‌നാറ്റത്തെ പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ സാധിക്കും, അതിനുള്ള ടിപ്‌സുകളാണ് ഇവിടെ പറയുന്നത്. 
 
വായ്നാറ്റം അകറ്റാന്‍ പല്ല് മാത്രം തേച്ചാല്‍ പോരാ. മറിച്ച് നാവ് നന്നായി വൃത്തിയാക്കണം. നാവില്‍ രസമുഗുളങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആഹാരം പറ്റിപിടിച്ചിരിക്കാന്‍ കാരണമാകും. അതുകൊണ്ട് ദിവസവും രണ്ട് നേരം നാവ് നന്നായി വൃത്തിയാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 
 
എല്ലാ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്‌നാറ്റത്തിനും കാരണമാകുന്ന മ്യൂട്ടന്‍സ് സ്ട്രെപ്റ്റോകോക്കി, ലാക്ടോബാസിലി ബാക്ടീരിയകളെ കുറയ്ക്കുന്നു. ഫലപ്രദമായി നാവ് വൃത്തിയാക്കുന്നത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. 
 
അധിക അവശിഷ്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, നിങ്ങളുടെ നാവില്‍ വെളുത്ത നിറം കാണാന്‍ തുടങ്ങും. നിങ്ങള്‍ നാവ് ദിവസവും വൃത്തിയാക്കുമ്പോള്‍, ഈ വെളുത്ത ആവരണം നീക്കം ചെയ്യാന്‍ സാധിക്കുന്നതാണ്. കാലക്രമേണ, നിര്‍ജ്ജീവ കോശങ്ങള്‍, ബാക്ടീരിയകള്‍, അവശിഷ്ടങ്ങള്‍ എന്നിവ നിങ്ങളുടെ നാവില്‍ കെട്ടിക്കിടക്കുകയും, അത് വായ്‌നാറ്റം ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് നാവ് എല്ലാ ദിവസവും വൃത്തിയായി സൂക്ഷിക്കണം. 
 
വായ്‌നാറ്റം ഇല്ലാതാക്കാന്‍ നന്നായി വെള്ളം കുടിക്കണം. നിര്‍ജലീകരണമാണ് പലരിലും വായ്‌നാറ്റത്തിന്റെ പ്രധാന കാരണം. ഇടവേളകളില്‍ വെള്ളം കുടിക്കുമ്പോള്‍ വായയിലെ ബാക്ടീരിയകളുടെ സാന്നിധ്യം കുറയും. 
 
ഇടയ്ക്കിടെ ജീരകം കഴിക്കുന്നത് നല്ലതാണ്. ജീരകം ഉമിനീര്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നു. 
 
പുതിന ഇല ചവയ്ക്കുന്നത് വായ്‌നാറ്റം കുറയ്ക്കാന്‍ സഹായിക്കം. ഗ്രാമ്പൂ, ഏലക്കായ എന്നിവയും വായ്‌നാറ്റത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്. ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്ന ഓറഞ്ച്, ചെറുനാരങ്ങ എന്നിവ കഴിക്കുന്നത് നല്ലതാണ്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Alzheimers Day: പ്രായമാകും തോറും ഓര്‍മക്കുറവ് ഉണ്ടാകും; അല്‍ഷിമേഴ്‌സിനെ കുറിച്ച് അറിയേണ്ടതെല്ലാം