Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഉപ്പിന്റെ ഉപയോഗം കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാം?

നിഹാരിക കെ.എസ്

, ഞായര്‍, 30 മാര്‍ച്ച് 2025 (10:20 IST)
നമ്മൾ എല്ലാ കറികളിലും ചേർക്കാറുള്ള ചേരുവകയാണ് ഉപ്പ്. ഉപ്പ് കൂടുന്നതും കുറയുന്നതുമൊക്കെ രുചിയെ ബാധിക്കും. ഉപ്പ് അമിതമാകുന്നത് നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഉപ്പ് കുറയ്ക്കുക വഴി ഹൃദ്രോ​ഗ-പക്ഷാഘാത സാധ്യതകൾ കുറയ്ക്കാനാകും. ഒരു പ്രായപൂർത്തിയായ വ്യക്തി ഒരുദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ചു ​ഗ്രാമിൽ കുറവാണ്. അതിൽ കൂടുതൽ ഒരു കാരണവശാലും കഴിക്കാൻ പാടുള്ളതല്ല. ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കൂടുതലാണോയെന്ന് എങ്ങനെ തിരിച്ചറിയാം? 
 
ഉപ്പ് കഴിക്കുന്നത് കൂടുതലാണോ എന്ന് എങ്ങനെ തിരിച്ചറിയാൻ കഴിയും? 
 
ഉപ്പ് കഴിച്ചത് കൂടുതലാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് വയറു വീർക്കുന്നത്
 
രക്തസമ്മർദം കൂടുതൽ ആയിരിക്കും
 
ശരീരത്തിൽ ഉപ്പ് വർധിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെയും തകരാറിലാക്കും
 
മുഖം, കൈകൾ, കണങ്കാൽ തുടങ്ങിയവയിൽ നീരുവെക്കുമ്പോൾ ശ്രദ്ധിക്കണം
 
അമിതദാഹവും അളവിൽ കൂടുതൽ ഉപ്പ് കഴിക്കുന്നുവെന്നതിന്റെ തെളിവ്
 
പെട്ടന്നുള്ള ശരീരഭാരവും ഒരു കാരണമാണ്
 
മൂത്രത്തിന്റെ അളവ് കൂടുക
 
മതിയായ ഉറക്കം ലഭിക്കാതെ ഇരിക്കുക

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ; നെല്ലിക്ക കഴിക്കാം