മദ്യപാനം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ എങ്ങനെ തകരാറിലാക്കുന്നു?
						
		
						
				
മദ്യം മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു.
			
		          
	  
	
		
										
								
																	ചെറിയ തോതില്‍ തുടങ്ങുന്ന മദ്യപാനം കാലക്രമേണ അമിതമായ രീതിയില്‍ ആവുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യുന്നു. ആഘോഷവേളയിൽ പോലും മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മദ്യപാനം തലച്ചോറിനും കരളിനും കേടുവരുത്തുകയും ദീര്‍ഘകാല നാശത്തിന് കാരണമാകുകയും ചെയ്യുന്നു. മദ്യം മസ്തിഷ്‌ക കോശങ്ങളെ നശിപ്പിക്കുകയും ചുരുക്കുകയും ചെയ്യുന്നു. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	മദ്യപാനവും ഒരിക്കലും സന്തോഷം കൊണ്ടുവരില്ല, പകരം ആജീവനാന്ത ദുഖത്തിന് കാരണമാകും. അമിതമായ മദ്യപാനത്തിന്റെ ചരിത്രമുള്ള ചില ആളുകളില്‍ പോഷകാഹാരക്കുറവുകള്‍ വര്‍ധിച്ചു കാണുകയും അവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ മോശമാക്കുകയും ചെയ്യും. മദ്യപാനം എങ്ങനെയാണ് തലച്ചോറിനെ ബാധിക്കുന്നതെന്ന് നോക്കാം.
 
									
										
								
																	
	 
	* മദ്യപാനം തലച്ചോറിലെ സിഗ്‌നല്‍ സംപ്രേഷണം മന്ദഗതിയിലാക്കും.
	
	* ഇത് ഉറക്കമില്ലായ്മ, മയക്കം എന്നിവ പോലുള്ള ചില പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു.
 
									
											
							                     
							
							
			        							
								
																	
	
	* കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള കഴിവും സംഘടനാ വൈദഗ്ധ്യവും കുറയുന്നു.
	
	* ഓർമക്കുറവ് വലിയൊരു മാറ്റം തന്നെയാണ്.
 
									
			                     
							
							
			        							
								
																	
	
	* സ്ഥിരമായി മദ്യപിക്കുന്നവരിൽ ബ്ലാക്കൗട്ടുകളും മെമ്മറി ലാപ്സും ഉണ്ടാകും.
	
	* സ്ഥിരമായ മദ്യപാനം മസ്തിഷ്‌ക തകരാറിന് കാരണമാകും.