Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുട്ട കേടുകൂടാതെ എത്ര ദിവസം സൂക്ഷിക്കാം?

മുട്ട വേവിക്കാതെ കഴിക്കുന്നത് ഉത്തമമല്ല.

How many days can eggs be stored without spoiling?

നിഹാരിക കെ.എസ്

, ഞായര്‍, 27 ഏപ്രില്‍ 2025 (09:39 IST)
കോഴി, താറാവ്, കാട എന്നീ മുട്ടകളാണ് സാധാരണ നമ്മൾ കഴിക്കാറ്. ഇതിൽ ഏറ്റവും ഗുണനിലവാരമുള്ളത് കോഴിമുട്ടകളിലാണ്. മഞ്ഞക്കരുവിൽ കൊഴുപ്പും ജീവകവും ധാതുക്കളും വെള്ളയിൽ പ്രോട്ടീനും ഉണ്ട്. മുട്ടയിലെ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുകയും ആഗിരണം ചെയ്യപെടുകയും ചെയ്യുന്നു. കൊഴുപ്പ് ചെറിയ കണികകളായതുകൊണ്ട് എളുപ്പത്തിൽ ദഹിക്കും. 
 
മുട്ട വേവിക്കാതെ കഴിക്കുന്നത് ഉത്തമമല്ല. ആവിയിൽ വേവിക്കുന്നതാണ് ഉത്തമം. ആവിയിൽ വേവിച്ചാലും പോഷകമൂല്യം കുറയില്ല. മുട്ടയിൽ വൈറ്റമിൻ ‘എ’വൈറ്റമീൻ ‘ഡി’ മഗ്നീഷ്യം എന്നിവ സുലഭമായി ഉണ്ട്. എന്നാൽ ഹൃദ്രോഗം, രക്‌തസമ്മർദം, കൊഴുപ്പ് ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം. പോഷക സമ്പന്നമാണങ്കിലും കാൽസ്യം ഇല്ല. മുട്ട കേടുകൂടാതെ സൂക്ഷിക്കുന്നത് എങ്ങനെ?
 
* മുട്ട അഞ്ച് മിനിറ്റ് കഴുകി തുണികൊണ്ട് തുടച്ച് വയ്‌ക്കണം
 
* തണുപ്പ് അറയിൽ സൂക്ഷിക്കുന്ന മുട്ട അഞ്ചു മുതൽ എട്ട് മാസംവരെ കേടുകൂടാതെ ഇരിക്കും 
 
* ഫ്രിഡ്‌ജിന്റെ ഡോറിലെ എഗ്ഗ് ഷെൽഫിലും മുട്ട സൂക്ഷിക്കാം   
 
* ഇങ്ങനെ സുക്ഷിക്കുന്ന മുട്ട രണ്ട് മുതൽ മൂന്ന് ആഴ്‌ചവരെ കേടുകൂടാതെ ഇരിക്കും 
 
* മുട്ടയിൽ എണ്ണമയം പുരട്ടി രണ്ട് മാസംവരെ പുറത്ത് സൂക്ഷിക്കാം
 
* മുട്ട അഞ്ച് മിനിറ്റ്  ചൂടുവെള്ളത്തിൽ മുക്കിവെയ്ക്കുക
 
* ഇങ്ങനെ ചെയ്‌താൽ തോടിലെ ബാക്‌ടീരിയയും മഞ്ഞക്കരുവിലെ ഭ്രൂണവും നശിക്കും   
 
* ചുണ്ണാമ്പ് കലക്കിയ തെളിവെള്ളത്തിൽ 12 മണിക്കൂർ മുക്കിയശേഷം മുക്കിവെയ്ക്കുക
 
* ഇത് മുട്ടയെ ഒന്നരമാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഇടയാക്കും 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ 4 സൂപ്പര്‍ഫുഡുകള്‍ കഴിക്കു, നിങ്ങളുടെ മുടി വളര്‍ച്ച ഇരട്ടിയാകും