Webdunia - Bharat's app for daily news and videos

Install App

ഇഡ്ഡലി/ദോശ രാവിലെ എത്രയെണ്ണം കഴിക്കാം?

പ്രമേഹ രോഗികള്‍ ഇഡ്ഡലി/ദോശ എന്നിവ കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം

Webdunia
ബുധന്‍, 3 ജനുവരി 2024 (10:23 IST)
പ്രഭാത ഭക്ഷണമായി ഇഡ്ഡലിയും ദോശയും കഴിക്കുന്നവരാണ് നമുക്കിടയില്‍ കൂടുതല്‍ പേരും. വിറ്റാമിന്‍ ബി അടക്കം ആരോഗ്യത്തിനു ഗുണകരമായ പലതും ഇഡ്ഡലിയിലും ദോശയിലും ഉണ്ട്. എന്നാല്‍ ഇവ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. പ്രഭാത ഭക്ഷണമായി മൂന്ന് ഇഡ്ഡലിയോ ദോശയോ കഴിക്കുന്നതാണ് ആരോഗ്യകരം, അതില്‍ കൂടുതല്‍ വേണ്ട ! 
 
അമിതമായി ഇഡ്ഡലി/ദോശ കഴിച്ചാല്‍ അത് ചിലരില്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയ്ക്ക് കാരണമാകും. അമിതമായി ഇഡ്ഡലിയോ ദോശയോ കഴിക്കുമ്പോള്‍ ചിലര്‍ക്ക് പുളിച്ചു തികട്ടല്‍ അനുഭവപ്പെടും. ഇഡ്ഡലി/ദോശ മാവ് ഒരുപാട് സമയം പുറത്തുവെച്ച ശേഷം ഉപയോഗിക്കരുത്. മാവ് കൂടുതല്‍ പുളിക്കാനും അതുവഴി വയറില്‍ അസ്വസ്ഥത അനുഭവപ്പെടാനും ഇത് കാരണമാകും. 

Read Here: കക്ഷം അമിതമായി വിയര്‍ത്ത് ദുര്‍ഗന്ധം വരാറുണ്ടോ?
 
പ്രമേഹ രോഗികള്‍ ഇഡ്ഡലി/ദോശ എന്നിവ കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 60-70 ആണ്. ഒരു ഭക്ഷണ പദാര്‍ത്ഥത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന ഗ്ലൂക്കോസിന്റെ അളവാണ് ഗ്ലൈസെമിക് ഇന്‍ഡക്‌സ്. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് പ്രമേഹ രോഗികളെ സംബന്ധിച്ചിടുത്തോളം അധികമാണ്. അതായത് ഇഡ്ഡലി അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. 
 
അരി കൊണ്ടുള്ള ഇഡ്ഡലിയേക്കാള്‍ റവ ഇഡ്ഡലിയാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ തന്നെ രണ്ടോ മൂന്നോ ഇഡ്ഡലി മാത്രം കഴിക്കുക. ഇഡ്ഡലി കഴിക്കുമ്പോള്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാരയോളം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ഇഡ്ഡലി കഴിക്കുമ്പോള്‍ അതിനൊപ്പം പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുക. ഓട്‌സ്, റാഗി എന്നിവ ഉപയോഗിച്ചുള്ള ഇഡ്ഡലിയും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കാരറ്റ് ജ്യൂസ് കുടിച്ച് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താം

ടെന്‍ഷന്‍ കൂടുതല്‍ ഉള്ളവരുടെ കണ്ണിനുചുറ്റും കറുപ്പ്!

പഴങ്ങള്‍ ഏത് സമയം കഴിക്കുന്നതാണ് നല്ലത്?

നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ? ഈ സ്വഭാവങ്ങള്‍ ഉള്ളയാളെ വിട്ടു കളയരുത്!

സാരി ഉടുത്താൽ കാൻസർ വരുമോ?

അടുത്ത ലേഖനം
Show comments