Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്രമിനിറ്റാണ് നിങ്ങള് ടോയ്‌ലറ്റില്‍ ചിലവഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

എത്രമിനിറ്റാണ് നിങ്ങള് ടോയ്‌ലറ്റില്‍ ചിലവഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 25 മാര്‍ച്ച് 2025 (19:38 IST)
ടോയ്ലറ്റില്‍ ഒരുപാട് സമയം ചിലവഴിക്കുന്ന പലരെയും നമുക്കറിയാമായിരിക്കും. ഇത്തരത്തില്‍ അധികം സമയം ടോയ്ലറ്റില്‍ ചിലവഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനെതന്നെ അപകടത്തില്‍ ആക്കിയേക്കാം. പഠനങ്ങള്‍ പ്രകാരം ഒരു വ്യക്തി 10 മിനിറ്റില്‍ കൂടുതല്‍ സമയം ടോയ്ലറ്റില്‍ ചിലവഴിക്കാന്‍ പാടില്ല. ടോയ്‌ലറ്റില്‍ അത്രയും നേരം ഇരിക്കുന്നത് ഹെമറോയിഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമായിരിക്കാം. അത്രയും സമയം അങ്ങനെയിരിക്കുമ്പോള്‍ പെല്‍വിക്ക് ഏരിയയില്‍ മര്‍ദ്ദം ഉണ്ടാവുകയും ഇത് ഹെമറോയിഡ് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതുകൂടാതെ പെല്‍വിക് ഏരിയയിലെ മസിലുകളെയും ബ്ലഡ് വെസ്സല്‍സിനയും ദുര്‍ബലമാക്കാനും ഇത് കാരണമാകുന്നു. 
 
അതോടൊപ്പം തന്നെ ഗുരുതരമായ ഗ്യാസ്‌ട്രോഇന്‍ഡസ്ടിനല്‍ പ്രശ്‌നങ്ങള്‍ക്കും ടോയ്ലറ്റിലെ അമിതനേരമുള്ള ഇത്തരം ഇരിപ്പ് കാരണമായേക്കാം. ടോയ്‌ലറ്റിലെ ഫോണ്‍ ഉപയോഗമാണ് അധികം സമയം ടോയ്ലറ്റില്‍ ചിലവഴിക്കുന്നതിന് ഒരു പ്രധാന കാരണം. അതുകൊണ്ടുതന്നെ കഴിവതും ടോയ്ലറ്റില്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക. ടോയ്ലറ്റില്‍ പോകുന്നത് കൃത്യമായ ഒരു സമയം ഫിക്‌സ് ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയര്‍ ഉള്ളിലേക്ക് വലിച്ചു പിടിക്കുന്ന ശീലമുണ്ടോ? നന്നല്ല