മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
ഒറ്റയടിക്ക് വലിയ തോതില്‍ മദ്യം ശരീരത്തിലേക്ക് പ്രവേശിപ്പിക്കരുത്
മദ്യപിച്ച ശേഷം പിറ്റേന്ന് കടുത്ത തലവേദനയും ഹാങ് ഓവറും നിങ്ങള്‍ക്ക് തോന്നാറുണ്ടോ? മദ്യപാനം എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിനു ഹാനികരമാണെങ്കിലും വീക്കെന്‍ഡുകളില്‍ ഉല്ലാസത്തിനു വേണ്ടി മദ്യപിക്കുന്നവരാകും നമുക്കിടയില്‍ കൂടുതല്‍ ആളുകളും. അപ്പോഴും മദ്യപിച്ച ശേഷമുള്ള ഹാങ് ഓവര്‍ വലിയ തലവേദനയാകാറുണ്ട്. മദ്യപിക്കുന്ന സമയത്ത് കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ഹാങ് ഓവര്‍ ഒഴിവാക്കാന്‍ സാധിക്കും.
ഒറ്റയടിക്ക് വലിയ തോതില്‍ മദ്യം ശരീരത്തിലേക്ക് പ്രവേശിപ്പിക്കരുത്
വളരെ സാവധാനം മാത്രമേ മദ്യപിക്കാവൂ, മാത്രമല്ല നന്നായി വെള്ളം ചേര്‍ക്കുകയും വേണം
മദ്യത്തിനൊപ്പം ചേര്‍ത്ത് മാത്രമല്ല മദ്യപാനത്തിനു ഇടയിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക
മദ്യത്തിനൊപ്പം സോഡ, കോള പോലുള്ള കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ചേര്‍ക്കരുത്
മദ്യപിച്ച ഉടനെ ഉറങ്ങാന്‍ കിടക്കരുത്
മദ്യപിക്കുന്നതിനു മുന്‍പും ഇടയിലും ഭക്ഷണം കഴിക്കണം
വെറും വയറ്റില്‍ മദ്യപിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും
മദ്യത്തിനൊപ്പം വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്
പച്ചക്കറി, പഴങ്ങള്‍ എന്നിവയാണ് മദ്യത്തിനൊപ്പം കഴിക്കാന്‍ നല്ലത്
ഒറ്റത്തവണ 30 ml മദ്യം മാത്രമേ കുടിക്കാവൂ. ധാരാളം സമയമെടുത്ത് വേണം മദ്യപിക്കാന്‍
കടുംനിറത്തിലുള്ള മദ്യം പരമാവധി ഒഴിവാക്കുക
ഒരു സമയത്ത് നിങ്ങള്‍ക്ക് പരമാവധി കുടിക്കാന്‍ സാധിക്കുന്ന മദ്യത്തിന്റെ അളവ് മനസിലാക്കുക