Select Your Language

Notifications

webdunia
webdunia
webdunia
webdunia

സന്തോഷത്തോടെയിരിക്കാന്‍ ഈ ഏഴുമാര്‍ഗങ്ങള്‍ സഹായിക്കും

സന്തോഷത്തോടെയിരിക്കാന്‍ ഈ ഏഴുമാര്‍ഗങ്ങള്‍ സഹായിക്കും

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 മാര്‍ച്ച് 2024 (12:18 IST)
ഒരു ചിലവും ഇല്ലാതെ ലഭിക്കുന്ന ഒന്നാണ് ചിരി. ചിരിക്ക് നിരവധി ആരോഗ്യഗുണങ്ങളും ഉണ്ട്. നിങ്ങള്‍ വെറുതെ ചിരിച്ചാല്‍ പോലും നിങ്ങള്‍ ഹാപ്പിയാകും. ഇതാണ് ചിരിയുടെ രഹസ്യം. ചിരിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലും മനസിലുമുണ്ടാകുന്നമാറ്റത്തെ നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും. അതിനാല്‍ ചിരിക്കാന്‍ തോന്നുന്നില്ലെങ്കിലും വെറുതെ മുഖത്ത് ചിരി വരുത്തു. ദിവസവും വ്യായാമം ചെയ്യുന്നവര്‍ ദിവസം മുഴുവനും ഉന്മേഷമുള്ളവരും സന്തോഷമുള്ളവരുമായിരിക്കും. ഇത് നിങ്ങളുടെ ഹാപ്പി ഹോര്‍മോണ്‍ ഉല്‍പാദനത്തെ വര്‍ധിപ്പിക്കും. 
 
കൂടാതെ നിങ്ങള്‍ ഉറക്കത്തിന് വലിയ പ്രാധാന്യം നല്‍കണം. ഉറക്കമില്ലായ്മ സന്തോഷമില്ലായ്മയ്ക്കും കാരണമാകും. കുട്ടികള്‍ ഉറങ്ങുമ്പോലെ ഉറങ്ങണമെന്നാണ് പറയാറ്. മറ്റൊന്ന് അമിതമായ ഡിജിറ്റല്‍ ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഇത് നിങ്ങള്‍ക്ക് സന്തോഷവും കൊണ്ടുവരും. കൂടാതെ സെല്‍ഫ് ലൗ വളര്‍ത്തിയെടുക്കുക. ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കാനും ഇഷ്ട സ്ഥലങ്ങളില്‍ യാത്ര നടത്താനും സമയം കണ്ടെത്തണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Side Effects of Ramadan Fasting: മണിക്കൂറുകളോളം വെള്ളം പോലും കുടിക്കാതിരിക്കുന്നത് നല്ലതാണോ? നോമ്പിന്റെ ദൂഷ്യഫലങ്ങള്‍