Select Your Language

Notifications

webdunia
webdunia
webdunia
webdunia

പല്ലിന് കൊടുക്കാം പ്രാധാന്യം

പല്ലിന് പുല്ലുവില നൽകിയാൽ പോര!

പല്ലിന് കൊടുക്കാം പ്രാധാന്യം
, ചൊവ്വ, 30 ഓഗസ്റ്റ് 2016 (16:50 IST)
എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാമെന്നൊരു പഴഞ്ചൊല്ലുണ്ട്. എന്നാൽ, തിന്നാൻ നേരത്ത് ആരോഗ്യമുള്ള പല്ല് ഇല്ലെങ്കിൽ എന്തു ചെയ്യും. പല്ലിന് വൃത്തിയില്ലാത്ത കാരണത്താൽ കൂട്ടത്തിൽ കൂടാതെ ഏകാന്തമായി ഇരിക്കുന്നവർ നിരവധിയാണ്. ഈ ഒരു കാരണം കൊണ്ട് ബാക്കി സന്തോഷമെല്ലാം ഒഴുവാക്കി ജീവിക്കുന്നവർ കുറവാണ്. പക്ഷേ അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ അതിനുകാരണം പുഞ്ചിരിയാണ്. നാലു പേരുടെ മുൻപിൽ നിന്നും ചിരിക്കാൻ കഴിയാത്തത് ആർക്കും സന്തോഷം നൽകുന്ന കാര്യമൊന്നുമല്ല എന്നെല്ലാവർക്കും അറിയാം. 
 
ചിരിക്കുന്നതിനും സംസാരിക്കുന്നതിനുമെല്ലാം പല്ലാണ് ഒരു പ്രശ്നമെങ്കിൽ അതെന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ?. തിളക്കമേറിയ പല്ലുകൾ നമുക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നുവെന്നത് നൂറു ശതമാനവും സത്യമാണ്. ഈ ടൂത്ത്പേസ്റ്റിൽ ഉപ്പുണ്ടോ? മുളകുണ്ടോ എന്നതരത്തിലുള്ള പരസ്യങ്ങൾ കാരണം ഇതിൽ ഏതാണ് വിശ്വസിക്കേണ്ടതെന്ന് എന്ന കൺഫ്യൂഷനിലാണ് ഓരോരുത്തരും. തി‌ളക്കമാർന്ന പല്ലുകൾ ലഭിക്കുന്നതിന് ചില മാർഗങ്ങൾ ഉണ്ട്. പല്ലുകൾക്ക് ഏറ്റവും ഗുണം ചെയ്യുന്നത് ഉമിക്കരിയാണ്. എന്നാൽ ഇപ്പോഴത്തെ തലമുറയ്ക്ക് അതിനെ കുറിച്ച് വലിയ പിടിപാടുണ്ടാകില്ല. ആരോഗ്യമായ പല്ലുകൾക്ക് എങ്ങനെയാണ് ബ്രഷ് ചെയ്യേണ്ടതെന്ന് നോക്കാം. 
 
ഫ്ളോസിംഗ്
 
webdunia
മോണകളില്‍ നിന്ന് ചോര പൊടിയുമെന്ന ഫ്ളോസിംഗിനോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവരാണ് പലരും. ശ്രദ്ധയോടെയും ക്ഷമയോടെയും ഇത് ചെയ്താല്‍ പല്ലുകളില്‍ കറ പുരളാതിരിക്കാന്‍ ഇതിലും നല്ല ഒരു വഴിയില്ല. ടൂത്ത് ബ്രഷ് എത്താത്ത സ്ഥലത്ത് നിന്നും ബാക്ടീരയയേയും മറ്റ് വസ്തുക്കളെയും എടുത്ത് കളയാൻ സഹായിക്കുകയാൺ` ഫ്ലോസിംഗ്.
 
1. പല്ലു തേക്കുമ്പോൾ ആദ്യം തണുത്ത വെള്ളത്തിൽ മുഖവും വായയും കഴുകുക. ബ്രഷ് ഉപയോഗിക്കുമ്പോൾ മോണയിൽ നിന്നും രക്തം വരാൻ സാധ്യതയുണ്ട്. പല്ലിന്റെ മോണയ്ക്ക് ബലം കുറയുമ്പോഴാണിത്.
 
2. ബാക്ടീരിയ കയറാത്ത സ്ഥലത്ത് വേണം ബ്രഷ് വെക്കാൻ. വൃത്തിയുണ്ടായിരിക്കണം. സാധാരണയായി ഭക്ഷണം കഴിച്ചു കഴിയുമ്പോഴാണ് ബാക്ടീരയുടെ ആക്രമണം ഉണ്ടാകുന്നത്. ഓരോ തവണ ഭക്ഷണത്തിന് ശേഷവും പല്ലുകൾ തേക്കുന്നത് നല്ലതാണ്. ദിവസത്തിൽ രണ്ടുനേരം നിർബന്ധമായും പല്ലു തേച്ചിരിക്കണമെന്നാണ് പഠനങ്ങൾ വരെ തെളിയിക്കുന്നത്. പല്ലുകളില്‍ അടിയുന്ന ആവരണവും രോഗാണുക്കളെയും നീക്കാന്‍ ദിവസവും രണ്ട് നേരം നിര്‍ബന്ധമായും ബ്രഷ് ചെയ്യണം. അല്ലാത്തപക്ഷം പല്ലുകളിലും ഇടകളിലും അവ അടിഞ്ഞ് നിറം മാറും.
 
webdunia
3. രണ്ട് മാസം കഴിയുമ്പോള്‍ പുതിയ ബ്രഷ്
 
മികച്ച ഫലം ലഭിക്കണമെങ്കില്‍ രണ്ട് മാസത്തിലൊരിക്കല്‍ ബ്രഷ് മാറ്റിയിരിക്കണം. അല്ലാത്ത പക്ഷം ബ്രഷിലെ നാരുകള്‍ കഠിനമാവുകയും ഇത് ഇനാമലിന് കേടുപാട് ഉണ്ടാക്കുകയും അതുവഴി പല്ലില്‍ കറ വീഴുകയും ചെയ്യും. ബലമില്ലാത്ത ബ്രഷ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പല്ലിന്റെ മോണക്കനുസരിച്ചാണ് ബ്രഷ് തെരഞ്ഞെടുക്കേണ്ടത്.
 
4. ബ്രഷ് ബാത്ത്റൂമില്‍ വെക്കണ്ട
 
ബാത്രൂമിൽ നിന്ന് ആറ് അടിയെങ്കിലും ദൂരെ മാത്രമേ ബ്രഷ് സൂക്ഷിക്കാവൂ. ഫ്ളഷ് ചെയ്യുമ്പോള്‍ വായുവില്‍ പരക്കുന്ന വസ്തുക്കള്‍ ബ്രഷില്‍ പറ്റിപിടിക്കുന്നത് ഒഴിവാക്കാനാണിത്. ഇതുവഴി ദന്തസുരക്ഷക്കും പല്ലുകള്‍ക്ക് യാതൊരു കേടും ഉണ്ടാകാതിരിക്കാന്‍ സാധിക്കും.
 
5. സോണിക്ക് ബ്രഷുകള്‍ ഉപയോഗിക്കുക
 
ദന്ത ശുചീകരണത്തിന് അള്‍ട്രാസോണിക്ക് തരംഗങ്ങള്‍ ഉപയോഗിക്കുന്ന ബ്രഷുകളാണ് സോണിക്ക് ബ്രഷുകള്‍. സാധാരണ ബ്രഷുകള്‍ ഉപയോഗിച്ച് കഠിനമായി ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകള്‍ക്കും മോണക്കും ഉണ്ടാകുന്ന കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കും. വൃത്താകാരം കുറ്റിരോമങ്ങൾ ഉള്ള ഒരു സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്.
 
6. മോണകളിലേക്ക് അമർത്തി തേക്കാതിരിക്കുക, അത് രക്തം വരാൻ സാധ്യതയുണ്ട്. ഇത് പല്ലുകളിൽ പുളിപ്പ് ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോണിയ റഫീക്കിന്‍റെ ‘ഹെര്‍ബേറിയം’ ഡിസി ബുക്സ് നോവല്‍ മത്സരത്തില്‍ ഒന്നാമത്