Body Weight: ശരീരഭാരം നോക്കേണ്ടത് എപ്പോള്‍?
കൃത്യമായ റിസല്‍ട്ട് കിട്ടാന്‍ പ്രത്യേക സമയത്ത് ഭാരം നോക്കുന്നതാണ് നല്ലത്
Body Weight: ശരീരഭാരത്തെ കുറിച്ച് ആവലാതി ഉള്ളവര്‍ ഇടയ്ക്കിടെ ശരീരഭാരം നോക്കുന്നത് കണ്ടിട്ടില്ലേ? എന്നാല്‍ ശരീരഭാരം നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. തോന്നിയ പോലെ ശരീരഭാരം നോക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല.
കൃത്യമായ റിസല്‍ട്ട് കിട്ടാന്‍ പ്രത്യേക സമയത്ത് ഭാരം നോക്കുന്നതാണ് നല്ലത്. ആഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ഒരു ദിവസം മാത്രം ശരീരഭാരം നോക്കുക. രാവിലെ ഉറക്കമുണര്‍ന്ന ശേഷം ആണ് ഭാരം നോക്കേണ്ടത്. കഴിച്ച ഭക്ഷണം എല്ലാം ദഹിച്ച് വയര്‍ ശൂന്യമായ അവസ്ഥയിലാകും അപ്പോള്‍.
എല്ലാ ദിവസവും ഭാരം നോക്കുന്ന ശീലം ഒഴിവാക്കുക. ഓരോ ദിവസവും ശരീരത്തിലെ ജലത്തിന്റെ അളവ്, ഭക്ഷണത്തിന്റെ അളവ് എന്നിവ വ്യത്യസ്തമാകും. അതുകൊണ്ട് ദിവസവും ഭാരം നോക്കുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. ഭക്ഷണം കഴിച്ച ഉടനെ ശരീരഭാരം നോക്കുന്നത് ഒഴിവാക്കുക.