ഇടയ്ക്കിടെ ചെവിയില്‍ ബഡ്‌സ് ഇടാറുണ്ടോ? നിര്‍ത്തുക
കട്ടിയുള്ള സാധനങ്ങള്‍ ഒരു കാരണവശാലും ചെവിയില്‍ ഇടരുത്
ചെവി വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് അബദ്ധ ധാരണകളാണ് നമുക്കിടയില്‍ ഉള്ളത്. ചെവി വൃത്തിയുള്ളതായിരിക്കാന്‍ ദിവസവും ബഡ്‌സ് ഉപയോഗിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ ഒരു കാരണവശാലും ചെവിക്കുള്ളില്‍ അമിതമായി ബഡ്‌സ് ഇടരുത്. മാസത്തില്‍ ഒരിക്കല്‍ എങ്ങാനും ചെവി വൃത്തിയാക്കുകയാണ് നല്ലത്. അമിതമായി ചെവിയില്‍ മെഴുക്ക് അടിയുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ വൈദ്യസഹായം തേടണം.
കട്ടിയുള്ള സാധനങ്ങള്‍ ഒരു കാരണവശാലും ചെവിയില്‍ ഇടരുത്. നേര്‍ത്ത തുണി വെള്ളത്തില്‍ മുക്കിയെടുത്ത് ചെവി വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ബേബി ഓയില്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഗ്ലിസറിന്‍ എന്നിവ ഉപയോഗിച്ചും ചെവി വൃത്തിയാക്കാം.
ചെവിക്കുള്ളില്‍ ബഡ്സ് ഉപയോഗിച്ചാല്‍ ചെവിക്കായം കൂടുതല്‍ ഉള്ളിലേക്ക് പോകും. ഇത് ചെവിക്കല്ലിനു ക്ഷതം സംഭവിക്കാന്‍ കാരണമാകാം. ചെവിക്കുള്ളിലെ തൊലി മൃദുവും കട്ടി കുറഞ്ഞതുമാണ്. ബഡ്സ് അശ്രദ്ധമായി ഇട്ടാല്‍ പുറംതൊലിക്ക് കേടുപറ്റാന്‍ സാധ്യതയുണ്ട്. ബഡ്സ് ചെവിക്കുള്ളിലേക്ക് നന്നായി തിരുകികയറ്റുന്ന പ്രവണത ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സാരം. ചെവിയില്‍ വിട്ടുമാറാത്ത ചൊറിച്ചിലും അസ്വസ്ഥതകളും തോന്നിയാല്‍ ഇഎന്‍ടി സ്പെഷ്യലിസ്റ്റിനെ കാണിക്കണം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ചെവി വൃത്തിയാക്കാനുള്ള മരുന്നുകള്‍ ഉപയോഗിക്കരുത്.