Webdunia - Bharat's app for daily news and videos

Install App

വയറുനിറച്ച് ചോറ് കഴിക്കാറുണ്ടോ? നിര്‍ത്തുന്നതാണ് നല്ലത്

Webdunia
തിങ്കള്‍, 24 ജൂലൈ 2023 (13:33 IST)
മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണ് ചോറ്. മൂന്ന് നേരവും ചോറ് കഴിക്കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ മൂന്ന് നേരവും ചോറ് കഴിക്കുന്നത് പൊണ്ണത്തടിക്കും കുടവയറിനും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അമിത അളവില്‍ ചോറ് ശരീരത്തിലേക്ക് എത്തുന്നത് കരളിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ദിവസത്തില്‍ ഒരു നേരം മാത്രം മിതമായ അളവില്‍ ചോറ് കഴിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. 
 
ഉച്ചഭക്ഷണമായി ചോറ് കഴിക്കുന്നതില്‍ പ്രശ്നമൊന്നും ഇല്ല. എന്നാല്‍ രാവിലെയും രാത്രിയും ചോറ് കഴിക്കരുത്. രാവിലെ പോഷക സമൃദ്ധമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ധാരാളം പച്ചക്കറികള്‍ രാവിലെ കഴിക്കുന്നത് നല്ലതാണ്. വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് രാവിലെ കഴിക്കാന്‍ തിരഞ്ഞെടുക്കേണ്ടത്. 
 
അതുപോലെ രാത്രിയും ചോറ് നിര്‍ബന്ധമായും ഒഴിവാക്കണം. രാത്രി കഠിനമായ പ്രവര്‍ത്തനങ്ങളിലൊന്നും ശരീരം ഏര്‍പ്പെടാത്തതിനാല്‍ ചോറ് ദഹിക്കാന്‍ ഒരുപാട് സമയമെടുക്കും. ഇത് ദഹന പ്രക്രിയയെ ബാധിക്കും. കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ രാത്രി കഴിക്കരുത്. കാര്‍ബോ ഹൈഡ്രേറ്റും പഞ്ചസാരയും ചോറില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചോറ് രാത്രി ഒഴിവാക്കണം. 
 
ഉച്ചയ്ക്ക് ചോറ് കഴിക്കാമെങ്കിലും അതിലും നിയന്ത്രണം വേണം. വയറുനിറച്ച് ചോറ് കഴിക്കുന്ന ശീലം നല്ലതല്ല. അല്‍പ്പം ചോറും ധാരാളം കറികളും കഴിക്കുന്നതാണ് ആരോഗ്യകരമായ രീതി. ചോറിനൊപ്പം ധാരാളം പച്ചക്കറികളും കഴിക്കണം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

അടുത്ത ലേഖനം
Show comments