Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് ഇത്രയും കാര്യങ്ങള്‍ ചിന്തിക്കണം

ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ്

ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനു മുമ്പ് ഇത്രയും കാര്യങ്ങള്‍ ചിന്തിക്കണം
ചെന്നൈ , വെള്ളി, 26 ഓഗസ്റ്റ് 2016 (19:39 IST)
എല്ലാ ദിവസവും നമ്മള്‍ എന്തെങ്കിലും തീരുമാനം എടുക്കാറുണ്ട്. മിക്കതും വളരെ ലളിതവും എളുപ്പവുമായ തീരുമാനമായിരിക്കും. ഏത് വസ്ത്രം ധരിക്കണം, ഓഫീസില്‍ എങ്ങനെ പെരുമാറണം, എന്ത് ഭക്ഷണം കഴിക്കണം, സഹപ്രവര്‍ത്തകരുടെ അടുത്ത് എങ്ങനെ പെരുമാറണം അങ്ങനെയങ്ങനെ നിരവധി തീരുമാനങ്ങള്‍ ഓരോ ദിവസവും നമ്മള്‍ എടുക്കാറുണ്ട്. എന്നാല്‍, നിര്‍ണായകമായ ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോള്‍ പതറി പോകാറുണ്ടോ? ചിലപ്പോള്‍ വ്യക്തിജീവിതത്തില്‍ അല്ലെങ്കില്‍ പ്രൊഫഷണല്‍ ജീവിതത്തിലാകാം നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരിക. മിക്കപ്പോഴും തീരുമാനം എടുക്കേണ്ട സമയത്ത് നമ്മുടെ മുമ്പില്‍ തെളിയുക ഒരു അനിശ്ചിതത്വം ആയിരിക്കും. ആദ്യം ഇതാണ് ഒഴിവാക്കേണ്ടത്. പിന്നെ, വരാനിരിക്കുന്ന അനന്തരഫലങ്ങളെക്കുറിച്ച് നല്ല ബോധ്യം ഉണ്ടായിരിക്കുകയും വേണം. മനസ്സിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായാല്‍ തീരുമാനമെടുക്കുക വളരെ എളുപ്പമായിരിക്കും.
 
അനുകൂലമായ സാഹചര്യം സൃഷ്‌ടിക്കുക
 
എന്തുകൊണ്ട് തനിക്ക് ഈ നിര്‍ണായക നിമിഷത്തില്‍ നില്ക്കേണ്ടി വന്നെന്ന് സ്വയം ചിന്തിക്കുക. പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങള്‍ മനസ്സിനെ ബോധ്യപ്പെടുത്തുക. കൂട്ടായി ചിന്തിക്കുന്നതിന് പകരം ഒറ്റയ്ക്കിരുന്ന് വരുംവരായ്കള്‍ ചിന്തിക്കുക. നിങ്ങള്‍ക്ക് വിശ്വാസം തോന്നുന്ന, നിങ്ങളെ ശരിയായ ദിശയില്‍ നയിക്കുമെന്ന് ഉറപ്പുള്ള ഒന്നോ രണ്ടോ ആളുകളുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക.
 
സാഹചര്യത്തെ വിശദമായി പഠിക്കുക
 
എന്തുകൊണ്ടാണ് തനിക്ക് ഈ അവസ്ഥ വന്നതെന്ന് ചിന്തിക്കുക. പരിഹാരത്തിന് മാര്‍ഗമുണ്ടോ എന്നും അന്വേഷിച്ചു നോക്കുക. എന്നാല്‍, ഒത്തുപോകാന്‍ ഒരു തരത്തിലും കഴിയാത്ത സാഹചര്യമാണെന്നും മാറിയേ കഴിയുകയുള്ളൂ എന്നുമാണെങ്കില്‍ തീരുമാനം എടുക്കാനുള്ള അടുത്ത നടപടികളുമായി മുന്നോട്ട് പോകാവുന്നതാണ്. 
 
ഏറ്റവും മികച്ച ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തുക
 
നിങ്ങള്‍ എന്തില്‍ നിന്നാണോ മാറാന്‍ തീരുമാനിക്കുന്നത്, അത് ചിലപ്പോള്‍ ജോലിയാകാം, ബന്ധങ്ങളാകാം, തൊഴിലിടങ്ങളാകാം എന്തില്‍ നിന്നാണെങ്കിലും അതിനേക്കാള്‍ മികച്ച ഒന്ന് കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കുക. അല്ലെങ്കില്‍, ചിലപ്പോള്‍ ജീവിതത്തില്‍ പരാജയത്തിലേക്കുള്ള ചവിട്ടുപടി ആകും ചില സമയത്തെ തീരുമാനങ്ങള്‍.
 
നിങ്ങള്‍ കണ്ടെത്തിയ മാര്‍ഗത്തെക്കുറിച്ച് സൂക്ഷ്‌മപരിശോധന നടത്തുക
 
പകരമായി കണ്ടെത്തിയ മാര്‍ഗത്തെക്കുറിച്ച് സൂക്ഷ്‌മപരിശോധന നടത്തുക. എന്തൊക്കെയാണ് ഇതിന്റെ നേട്ടങ്ങള്‍, കോട്ടങ്ങള്‍, അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം  സൂക്ഷ്‌മപരിശോധന നടത്തണം.
 
ഏറ്റവും മികച്ച പരിഹാരമാര്‍ഗം കണ്ടെത്തുക
 
തീരുമാനം എടുക്കുന്നതിനു മുമ്പ് ഏറ്റവും മികച്ച പരിഹാരമാര്‍ഗം കണ്ടെത്തുക. ജീവിതത്തില്‍ ആ തീരുമാനം സ്വീകരിച്ചതിനു ശേഷം ഒരിക്കല്‍ പോലും നഷ്‌ടബോധം തോന്നരുത്. തീരുമാനം എടുക്കുന്നതിനു മുമ്പ് സാമ്പത്തികസാഹചര്യങ്ങളും വിശകലനം ചെയ്യുക.
 
നിങ്ങളുടെ പദ്ധതിയെ വിലയിരുത്തുക
 
എന്താണോ നിങ്ങളുടെ തീരുമാനം, ഭാവിപദ്ധതി അതിനെ വിലയിരുത്തുക. വ്യക്തമായ കാഴ്ചപ്പാടോടെ ദൃഢനിശ്‌ചയത്തോടെ അതിനെ സ്വീകരിക്കുക.
 
നിങ്ങളുടെ തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കുക, പ്രാവര്‍ത്തികമാക്കുക
 
തീരുമാനം ഉറച്ചതാണെങ്കില്‍ അത് ബന്ധപ്പെട്ടവരെ അറിയിക്കുക. അടുത്ത നടപടികളിലേക്ക് എത്രയും പെട്ടെന്ന് കടക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്യാണസദ്യ കഴിക്കുന്നതിനു മുമ്പ് കൈ കഴുകിയില്ലെങ്കില്‍ ആര്‍ക്കാണ് കുഴപ്പം ?