Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യത്യസ്തതരം മദ്യങ്ങള്‍ നിര്‍മിക്കുന്നതെങ്ങനെയെന്നറിയാമോ

വ്യത്യസ്തതരം മദ്യങ്ങള്‍ നിര്‍മിക്കുന്നതെങ്ങനെയെന്നറിയാമോ

സിആര്‍ രവിചന്ദ്രന്‍

, ശനി, 24 ഓഗസ്റ്റ് 2024 (12:44 IST)
വോഡ്ക വ്യത്യസ്ത വിഭവങ്ങളില്‍ നിന്നാണ് നിര്‍മിക്കുന്നത്. ഉരുളക്കിഴങ്ങ്, ഗോതമ്പ്, ബാര്‍ലി എന്നിവയില്‍ നിന്നെല്ലാം വോഡ്ക നിര്‍മിക്കും. ഇവയുടെ ഫെര്‍മന്റേഷനില്‍ നിന്നാണ് വോട്ക വാറ്റിയെടുക്കുന്നത്. ഫെര്‍മന്റുചെയ്ത ധാന്യങ്ങളില്‍ നിന്നാണ് വിസ്‌കിയും നിര്‍മിക്കുന്നത്. ഓക്ക് ബാരലുകളിലാണ് വിസ്‌കി വാറ്റിയെടുക്കുന്നത്. ഫ്‌ളേവറുകളിലാണ് ഇവയ്ക്ക് പ്രധാനമായും വ്യത്യാസങ്ങള്‍ വരുന്നത്. വോഡ്ക പലപ്പോഴും കളറൊന്നുമില്ലാതെയാണ് കാണുന്നത്. അതിനാല്‍ തന്നെ ഇത് കോക്ടെയിലുകളില്‍ മിക്‌സ് ചെയ്യുന്നതിന് വലിയ പ്രീതിയാണുള്ളത്. 
 
എന്നാല്‍ വളരെ സങ്കീര്‍ണമായ ഫ്‌ളേവറുകളാണ് വിസ്‌കിക്കുള്ളത്. ഓരോ വിസ്‌കി ബ്രാന്റിനും ഓരോ രുചിയായിരിക്കും. മധുരമുള്ളതും എരിവുള്ളതും ഓക്കിനസ് ആയിട്ടുള്ളതുമായ രുചികളാണ് പ്രധാനമായിട്ടുള്ളത്. ഇത് കാലപ്പഴക്കം, ബാരല്‍ ടൈപ്പ് എന്നിവയെ അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കും. താരതമ്യേന കുറഞ്ഞ കലോറിയാണ് വിസ്‌കിയിലുള്ളത്. അതേസമയം വോഡ്കയ്ക്ക് പിറ്റേദിവസത്തെ ഹാങ് ഓവര്‍ കുറവായിരിക്കും. വിസ്‌കിയില്‍ ആള്‍ക്ക്‌ഹോളിന്റെ അളവ് കൂടുതലായിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറുകിയ അടിവസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കുമ്പോള്‍ പുരുഷന്‍മാരില്‍ സംഭവിക്കുന്നത്