നമ്മളിൽ എല്ലാവരും തന്നെ മനസ്സ് തുറന്ന് ചിരിക്കുവാൻ ആഗ്രഹിക്കുന്നവരാണ് എന്നാൽ ചിലർക്ക് അതിന് കഴിയണമെന്നില്ല. പലപ്പോളും പല്ലിന് ചുറ്റും പറ്റിപിടിച്ചിരിക്കുന്ന കറകളായിരിക്കാം ആത്മവിശ്വാസത്തെ ചിരിക്കുന്നതിന് തടസം നിൽക്കുന്നത്. എന്നാൽ പല്ലിലെ കറ കളയുവാൻ പ്രക്രുതിദത്തമായ ചില മാർഗങ്ങൾ ഉണ്ടെങ്കിലോ..
പല്ലിലെ കറ കളയുവാനായി അടുത്തുള്ള ദന്തഡോക്ടറെ പോയികാണേണ്ടതില്ല നമുക്ക് തന്നെ ഇവയെല്ലാം വീട്ടിൽ പരീക്ഷിച്ച് നോക്കുകയുമാവാം. പ്രക്രുതിദത്തമായ ചില മാർഗങ്ങളിലൂടെ പല്ലിന്റെ ആരോഗ്യം വീണ്ടെടുക്കാം.
വീട്ടിൽ വെളിച്ചെണ്ണ ഇരിപ്പുണ്ടെങ്കിൽ ഈ ഒരു വിദ്യ നിങ്ങൾക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ് ചെയ്യേണ്ടത് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ കവിൾ കൊള്ളുക മാത്രമാണ്. ഇങ്ങനെ ചെയ്യുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുന്നു. ദിവസവും ഇത്തരത്തിൽ ചെയ്താൽ പല്ലിലെ കറയും ഇല്ലാതെയാവും.
ബേക്കിങ് സോഡയും പല്ല് വെളുപ്പിക്കാനുള്ള ഒരു മാർഗമാണ്. ടൂത്ത് പേസ്റ്റിൽ ഒരൽപ്പം ബേക്കിങ് സോഡ ഉപയോഗിച്ച് പല്ല് തേക്കുകയാണെങ്കിൽ പല്ലിന് നല്ല വെളുപ്പ് നിറം ലഭിക്കും.
ഇതുപോലെ പല്ലിന്റെ വെളുപ്പ് നിലനിർത്താൻ കരിയുടെ കൂടെ അല്പം ഉപ്പ് ചേർത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. പല്ലിന്റെ മഞ്ഞ നിറം പോകുവാൻ മരത്തിന്റെ കരിയും അല്പം ഉപ്പും ചേർത്ത് ദിനവും പല്ല് തേക്കുക.
ദിവസവും കിടക്കാൻ പോകുന്നതിന് മുൻപ് ഓറഞ്ച് തൊലി ഉപയോഗിച്ച് 15 മിനിറ്റ് നേരം പല്ലിൽ മസാജ് ചെയ്യുന്നതും പല്ലിന് ഗുണം ചെയ്യും. അത്തിപഴവും പ്രക്രുതിദത്തമായ മറ്റൊരു മാർഗമാണ്. അത്തിപഴം കഴിക്കുന്നത് പല്ലിന് ആരോഗ്യവും ബലവും നൽകുന്നു.കൂടാതെ അത്തിപഴത്തിന്റെ കറ പല്ലിലെ കറയെ ഇല്ലാതെയാക്കുകയും ചെയ്യുന്നു.
തൊടിയിലെ മാവിന്റേയും പ്ലാവിന്റേയും ഇല കൊണ്ട് പല്ല് തേക്കുന്നതിനേ പറ്റി വീട്ടിലെ കാരണവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ടാകും. ഇത്തരം ചെറിയ പൊടിക്കൈകളും പല്ലിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.