Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രസവശേഷം വയറിലെ പാടുകള്‍ മാറുന്നില്ലേ? - മാര്‍ഗമുണ്ട്

ആ പാടുകള്‍ അതിന്റേതാണ്

പ്രസവശേഷം വയറിലെ പാടുകള്‍ മാറുന്നില്ലേ? - മാര്‍ഗമുണ്ട്
, ചൊവ്വ, 8 ഓഗസ്റ്റ് 2017 (15:54 IST)
ഗര്‍ഭാവസ്ഥയില്‍ ശരീരത്തില്‍ കറുത്തപാടുകള്‍ വരുന്നതും ഗര്‍ഭശേഷം വയറില്‍ സ്ട്രെച്ച് മാര്‍ക്ക് വരുന്നതും സ്വാഭാവികമാണ്. ചിലര്‍ ഈ പാടുകള്‍ മാറാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കും. പാടുകള്‍ മാറിയില്ലെങ്കില്‍ അതോര്‍ത്ത് വിഷമിക്കുന്നവരും ഉണ്ട്. അങ്ങനെയുള്ളവരില്‍ നിന്നും വ്യസ്ത്യസ്ഥയാണ് നടി കനിഹ. ഒരിക്കല്‍ റാം‌പില്‍ നടന്ന കനിഹയുടെ വയറിനു മുകളില്‍ സ്ട്രേച്ച് പാടുകള്‍ കണ്ട ആരാധകര്‍ താരത്തെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. 
 
ഒരു നടിയായിട്ട് കൂടി ആ പാടിനെ കുറിച്ച് ഓര്‍ത്ത് കനിഹ ആകുലപ്പെട്ടില്ല. ‘എന്റെ വയറില്‍ കാണുന്ന പാടുകള്‍ അമ്മയായതിന്റെ അടയാളമാണെന്ന്‘ കനിഹ മറുപടിയും നല്‍കിയിരുന്നു. കനിഹയെ പോലെ ചിന്തിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ല. എന്നാല്‍, പ്രസവശേഷമുണ്ടാകുന്ന ഈ പാടുകള്‍ ഇല്ലാതാക്കാനും മാര്‍ഗങ്ങള്‍ ഉണ്ട്. ഏതൊക്കെയാണെന്ന് നോക്കാം. 
 
ഒരു ദിവസം എട്ടുമുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇങ്ങനെ സ്ഥിരമായി ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെ ഉദരഭാഗത്തെ പാടുകള്‍ ചെറുതായി മാറിത്തുടങ്ങും. അതോടൊപ്പം, വൈറ്റമിന്‍ സി, ഇ, സിങ്ക് തുടങ്ങിയ പോഷകമൂല്യങ്ങള്‍ സ്‌കിന്നിനു നല്ലതാണ്.
 
സ്‌ട്രോബറീസ്, ബ്ലൂബെറി, ചീര, കാരറ്റ്, ഗ്രീന്‍ പീസ്, ബീന്‍സ്, നട്‌സ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. വയറിലെ പാടുകള്‍ മാറുന്നതിനായി നാരങ്ങ പുരട്ടിയശേഷം പത്തുമനിറ്റ് കഴിഞ്ഞ് കഴുകി കളയുക. ഇങ്ങനെ സ്ഥിരം ചെയ്താല്‍ സ്ട്രേച്ച് മാര്‍ക്ക് മാറി കിട്ടും.
 
ഒപ്പം, മധുരകിഴങ്ങും മാതളനാരങ്ങയും കൂടുതലായി കഴിക്കുന്നതും നല്ലതാണ്. മധുരക്കിഴങ്ങില്‍ ധാരാളം വിറ്റാമിന്‍ സി ഉണ്ട്. മാത്രമല്ല ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ അയവുള്ളതാക്കുകയും സ്‌ട്രെച്ച് മാര്‍ക്‌സ് കുറയ്ക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയറിളക്കമാണോ ? എന്നാല്‍ ഉപേക്ഷിക്കു ഈ ഭക്ഷണങ്ങള്‍ !