Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രെഡ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമുണ്ടോ?

ബ്രെഡ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട ആവശ്യമുണ്ടോ?

നിഹാരിക കെ എസ്

, വെള്ളി, 6 ഡിസം‌ബര്‍ 2024 (15:49 IST)
പലരുടെയും സംശയമാണ് ബ്രെഡ് ഫ്രിഡ്ജിനകത്ത് സൂക്ഷിക്കാമോ എന്നത്. സത്യത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത നിരവധി ഭക്ഷണങ്ങളിൽ ഒന്നാണ് ബ്രെഡ് എന്ന് എത്ര പേർക്കറിയാം? റഫ്രിജറേറ്റർ കൂടുതൽ നേരം ഭക്ഷണം ഫ്രഷ് ആയി സൂക്ഷിക്കുന്നു. എന്നാൽ ബ്രെഡിന്റെ കാര്യത്തിൽ മാത്രം ഇത് തിരിച്ചാണ്. അതെങ്ങനെ സംഭവിക്കുന്നു എന്നല്ലേ നിങ്ങൾ ഇപ്പോൾ ആലോചിച്ചത്? തണുത്ത താപനില (റഫ്രിജറേറ്ററിലേത് പോലെ) ബ്രെഡിലെ അന്നജത്തിൻ്റെ തന്മാത്രകൾ സ്ഫടികമായി മാറുകയും കഠിനമാവുകയും ചെയ്യുന്നു. ഇത് മൂലം ബ്രെഡ് വരണ്ടതും നാശമേറിയതുമായി മാറുന്നു. 
 
റൊട്ടിയിലെ പൂപ്പൽ വയറിളക്കവും ഛർദിയുമുണ്ടാക്കും. പായ്‌ക്ക് ചെയ്‌ത ഡേറ്റ് നോക്കി വേണം കടയിൽനിന്നു ബ്രെഡ് വാങ്ങാൻ. പാക്ക് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ ഇത് കഴിച്ച് തീർക്കണം. ഇല്ലെങ്കിൽ കഴിക്കരുത്. ചില ബ്രഡുകള്‍ ഹെല്‍ത്തിയാക്കുന്നതിനായി പ്രിസര്‍വേറ്റീവ്സ് കുറച്ച് ചേര്‍ത്ത് തയ്യാറാക്കാറുണ്ട്. അങ്ങനെയുള്ളവയെല്ലാം എളുപ്പത്തില്‍ കേടാകും. 
 
ബ്രഡില്‍ നനവ് കേറാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. നനവ് അല്‍പമെങ്കിലും പറ്റിയാല്‍ പെട്ടെന്ന് തന്നെ പൂപ്പലും വരും. പൂപ്പല്‍ വന്ന ഭക്ഷണസാധനങ്ങള്‍ ഒരു കാരണവശാലും കഴിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം ഇവ ആരോഗ്യത്തിന് മുകളില്‍ പലതരം ഭീഷണി ഉയര്‍ത്താം. ഭക്ഷ്യവിഷബാധ അടക്കം. എയര്‍ടൈറ്റ് ആയിട്ടുള്ള ബാഗുഗളിലോ കുപ്പികളിലോ എല്ലാം ബ്രഡ് സൂക്ഷിക്കുന്നതാണ് നല്ലത്. അത്ര ചൂട് തട്ടാത്ത എവിടെയെങ്കിലും ഇത് സൂക്ഷിക്കുകയും വേണം. ചൂട് ഉള്ള അന്തരീക്ഷത്തിലാകുമ്പോള്‍ അകത്ത് ബാഷ്പം വരാം. ഇത് ബ്രഡ് കേടാകുന്നതിലേക്ക് നയിക്കും. 
 
                    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിറ്റാമിന്‍ ഡി കുറവോടെ ജനിക്കുന്ന കുട്ടികളില്‍ സ്‌കീസോഫീനിയ ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍; ഇക്കാര്യങ്ങള്‍ അറിയണം