ഈ ചൂടിൽ നിന്നും രക്ഷനേടാൻ ഷവറിനു ചുവട്ടിൽ നല്ല മഴകൊള്ളൂന്നത് പോലെ നിന്ന് കുളിക്കാൻ ആരായാലും ആഗ്രഹിക്കും. ഷവറിനടിയിൽ നിന്ന് നനയുന്നത് ആർക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. എന്നാൽ ചൂടിനെയകറ്റാൻ ഇങ്ങനെ ഇടക്കിടക്ക് കുളിക്കുന്നത് നല്ലതാണോ? കുളിക്കുക എന്നത് വെറുമൊരു സാധാരണ കാര്യമായി കാണരുത്. ശരീരത്തിനെയും മനസ്സിനെയും ഒരുപോലെ സ്വാധീനിക്കുന്ന ഒരു ക്ലീനിങ്ങ് പ്രോസസ്സാണ് കുളി.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	കുളിക്കുന്നതിന്നു മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. പെട്ടന്ന് വെള്ളം ശരീരത്തെ സ്പർഷിക്കുമ്പോൾ രക്തസമ്മർദ്ദം ഉയരാതെ ക്രമപ്പെടുത്തുന്നതിനാണ് ഇത്. ഷവറിൽ കുളിക്കുമ്പോൾ തല നനക്കുന്നത് ശരിയായ രീതിയല്ല. ശരീരത്തിന്റെ താപനില പെട്ടന്ന് താഴെ പോകാൻ ഇതു കാരണമാകും. ആദ്യം കാലിലാണ് വെള്ളമൊഴിക്കേണ്ടത്. പിന്നീട് മേലു കുളിച്ചതിന് ശേഷമേ തല നനക്കാവു.
 
									
										
								
																	
	 
	ചെറു ചൂടുള്ള വെള്ളമാണ് കുളിക്കാൻ ഉത്തമം. കുളിക്കുന്ന വെള്ളത്തിൽ റോസ്‌വാട്ടറൊ നാരങ്ങ നീരോ ചേർക്കുന്നത് നല്ലതാണ്. വരണ്ട ചർമ്മം ഉള്ളവരാണെങ്കിൽ അൽപം വെളിച്ചെണ്ണ ചേർക്കുന്നത് ചർമ്മത്തിലെ വരൾച്ച ഒഴിവാക്കും. തല നനച്ചുള്ള കുളി പരമാവധി രാവിലെയാക്കുന്നതാണ് നല്ലത്. രാത്രി തല നനച്ചു കുളിക്കുന്നത് നീരിളക്കം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.