Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറിവേപ്പില കഴിച്ചാല്‍ എന്താണ് പ്രശ്‌നം?

ഫൈബറിന്റെ അംശം ധാരാളം അടങ്ങിയ കറിവേപ്പില കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്

കറിവേപ്പില കഴിച്ചാല്‍ എന്താണ് പ്രശ്‌നം?

രേണുക വേണു

, വ്യാഴം, 29 ഫെബ്രുവരി 2024 (11:46 IST)
ഭക്ഷണത്തിനു രുചിയും ഗന്ധവും നല്‍കുന്നതില്‍ കറിവേപ്പിലയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഭക്ഷണത്തില്‍ നിന്ന് കറിവേപ്പില എടുത്തു കളയുന്നവരാണ്. ഒരുപാട് ആരോഗ്യഗുണങ്ങള്‍ ഉള്ള കറിവേപ്പിലയാണ് ആ സമയത്ത് നിങ്ങള്‍ എടുത്തു കളയുന്നത്. 
 
ഫൈബറിന്റെ അംശം ധാരാളം അടങ്ങിയ കറിവേപ്പില കുടലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. ഇത് മലബന്ധം അകറ്റാന്‍ സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം എന്നിവ വേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം കറിവേപ്പിലയില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവ് 108 ആണ്. ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ രക്തത്തിലേക്ക് എത്തുന്ന പഞ്ചസാരയുടെ അളവ് കറിവേപ്പില നിയന്ത്രിക്കും. ഇന്‍സുലിന്റെ പ്രവര്‍ത്തനം നന്നായി നടക്കാന്‍ കറിവേപ്പില സഹായിക്കും. കൊളസ്ട്രോള്‍ ലെവല്‍ നിയന്ത്രിക്കാന്‍ കറിവേപ്പിലയ്ക്ക് സാധിക്കും. കറിവേപ്പിലയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വായക്കുള്ളിലെ ബാക്ടീരിയ വളര്‍ച്ചയെ പ്രതിരോധിക്കുന്നു. പ്രമേഹമുള്ളവര്‍ക്ക് കറിവേപ്പില ധൈര്യമായി കഴിക്കാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Diabetes: ഈ നാലു ശീലങ്ങള്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്തും